അഫ്ഗാനിലെ കോമാളികള്‍
Published : Tuesday,
January 04,
2011
രാജാവിനെതിരേ ശബ്ദിച്ചാല്‍ തലയുണ്ടാകില്ല. അതുകൊണ്ടാണ് പഞ്ചസാരപ്പായസത്തിനു കയ്പ്പാണെ ന്നു രാജാവു പറഞ്ഞപ്പോള്‍ നാട്ടുകാര്‍ ഏറ്റുപറഞ്ഞത്. പക്ഷേ, കുഞ്ചന്‍നമ്പ്യാര്‍ക്ക് അതു സമ്മതിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. പഞ്ചസാരയുടെ കയ്പ്പ് ഇഷ്ടമാണെന്നു നമ്പ്യാര്‍ പറഞ്ഞു. ആ തമാശ രാജാവ് ആസ്വദിക്കുകയും ചെയ്തു. ആക്ഷേപഹാസ്യം നല്ലൊരു ആയുധമാണെന്നു തുള്ളല്‍ക്കാരന്‍ പറഞ്ഞതു കേരളീയരോടാണ്. അതേ ആയുധം ഇപ്പോള്‍ അഫ്ഗാനി സ്ഥാനില്‍ ആഞ്ഞു വീശുന്നു ഒരു കൂട്ടം യുവാക്കള്‍. വഴിയരികില്‍ കാണുന്ന പ്ലാസ്റ്റിക് കപ്പിനെ പേടിച്ച് വയര്‍ലെസുമായി നാടൊട്ടുക്ക് ഓടുന്ന അഫ്ഗാന്‍ പൊലീസിനെയാ ണ് നാട്ടുകാര്‍ക്കു മുന്നില്‍ കുട്ടികള്‍ അവതരിപ്പിച്ചത്. താലിബാന്‍റെ ആക്രമണങ്ങളില്‍ പേടിച്ചരണ്ട് പുഞ്ചിരിക്കാന്‍ മറന്ന അഫ്ഗാനികള്‍ ആക്ഷേപഹാസ്യ നാടകം കണ്ട് പൊട്ടിച്ചിരിക്കുന്നു.
അസ്ദാര്‍ ട്രൂപ്പ് എന്ന സംഘത്തിന്‍റെ ധൈര്യം സമ്മതിച്ചുകൊടുക്കണം. നൃത്തവും നാടകവും കലാരൂപങ്ങളും നിരോധിച്ചിട്ടുള്ള താലിബാന്‍റെ നാട്ടില്‍ ഏറെക്കാലത്തി നു ശേഷമാണ് ഇത്തരമൊരു ആക്ഷേപഹാസ്യം അവതരിപ്പിക്കപ്പെടുന്നത്. അഫ്ഗാനിലെ ജനങ്ങളുടെ ദുരിത ജീവിതവും അഫ്ഗാന്‍പൊലീസിന്‍റെ സുരക്ഷിതത്വമില്ലായ്മയുമാണ് അസ്ദാര്‍ ഗ്രൂപ്പുകാര്‍ നാടകത്തിനു വിഷയമാക്കിയത്.
ബാമിയന്‍ ബുദ്ധപ്രതിമകള്‍ ഏറ്റവുമധികമുള്ള നാടാണ് അഫ്ഗാന്‍. വലിയ പ്രതിമകള്‍ മണ്ണിനടിയില്‍പ്പെട്ടത് താലിബാന്‍റെ ആക്രമ ണങ്ങളുണ്ടായപ്പോഴാണ്. അഫ്ഗാനുമുണ്ടായിരുന്നു കലയും സാംസ്കാരിക വിനോദങ്ങളുമുള്ള ഒരു നല്ല ഭൂതകാലം. 1970നു ശേഷം താലിബാന്‍റെ ആധിപത്യമായതോടെ എല്ലാറ്റിനും നിയന്ത്രണമായി.
2006ല്‍ രൂപീകരിച്ച അസ്ദാര്‍ ഗ്രൂപ്പ് ഈ രംഗത്ത് വേറിട്ടൊരു സഞ്ചാരം ആരംഭിച്ചിരിക്കുന്നു. കാബൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസ റും ഫ്രഞ്ച് കള്‍ച്ചറല്‍ ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്‍റുമായ ഗില്‍ഡ ചവേര്‍ഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അസ്ദാര്‍ ഗ്രൂപ്പിന്‍റെ ആയുധം ഹാസ്യമാണ്.
അസ്ദാര്‍ഗ്രൂപ്പിലെ നടന്മാരെ ല്ലാം എതിര്‍പ്പുകള്‍ മറികടന്നാണ് അഭിനയിക്കാനെത്തുന്നത്. ദ ലിറ്റില്‍ പ്രിന്‍സ് എന്ന നാടകം കണ്ട തിനു ശേഷം വീട്ടില്‍ നിന്നുള്ള എതിര്‍പ്പു കുറഞ്ഞെന്നു പറയുന്നു പത്തൊമ്പതുകാരനായ ഗുലാബ്. ആ നാടകം കണ്ട് കുടുംബാംഗ ങ്ങള്‍ കൈയടിച്ചു പൊട്ടിച്ചിരിച്ചു. കഴിഞ്ഞ മാസം നാടകം അവതരിപ്പിച്ചപ്പോള്‍ കാണാന്‍ അറുപതു പേരുണ്ടായിരുന്നു.
സാംസ്കാരികമായ മനസ് വളര്‍ത്തിയെടുക്കുകയാണ് അഫ്ഗാനി ലെ യുവത്വം. നൃത്തവും സംഗീത വും നിര്‍ത്താന്‍ ആവശ്യപ്പെട്ട് താലിബാന്‍ എത്തില്ലെന്നതാണ് അവ രുടെ ധൈര്യം. അഫ്ഗാന്‍റെ പൊലീസ് ശക്തമാകുമ്പോഴേയ്ക്കും, അമേരിക്കന്‍ സൈന്യം തിരിച്ചു പോകുമ്പോഴേയ്ക്കും രാജ്യത്ത് പഴയ സന്തോഷവും സമാധാനവും തിരിച്ചുകൊണ്ടുവരാന്‍ പ്രയത്നിക്കുകയാണ് സാംസ്കാരിക കേന്ദ്രങ്ങള്‍.
Close...
Maximum Character Allowed -
4000