നിതീഷിന് 40 ലക്ഷം ആസ്തി
Published : Tuesday,
January 04,
2011
പാറ്റ്ന
സുതാര്യഭരണം വാഗ്ദാനം ചെയ്തു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വത്തുവെളിപ്പെടുത്തി. 40.37 ലക്ഷമാണു നിതീഷിന്‍റെ ആസ്തി. രണ്ടു ലക്ഷത്തില്‍ താഴെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. എന്നാല്‍, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ നിതീഷിനെപ്പോലല്ല. മിക്കവരും കോടിപതികള്‍.
മാനവവിഭവശേഷി വികസന മന്ത്രി പ്രശാന്ത് കുമാര്‍ സാഹിയാണ് ഏറ്റവും ധനികന്‍. അഡ്വക്കെറ്റ് ജനറല്‍ സ്ഥാനത്തു നിന്നു മന്ത്രിസഭയിലെത്തിയ ഇദ്ദേഹത്തിന് നാലരക്കോടിയുടെ ആസ്തിയുണ്ട്. തൊഴില്‍ മന്ത്രി ജനാര്‍ദന്‍ സിങ് സിഗ്രിവാളാണു മന്ത്രിസഭയിലെ ദരിദ്രന്‍. ആസ്തി വെറും 16.77 ലക്ഷം.
നിതീഷിന് 31,760 രൂപ പണമായി കൈവശമുണ്ട്. 57,770 രൂപ ബാങ്ക് നിക്ഷേപം. 2003 മോഡല്‍ സാന്‍ട്രോ കാര്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള ടിവി, എസി, റഫ്രിജറേറ്റര്‍, കൂളര്‍ എന്നിവയാണു ഗൃഹോപകരണങ്ങളില്‍ വിലപിടിപ്പുള്ളവ. 1.67 ലക്ഷം വിലമതിക്കുന്ന പശുക്കളുമുണ്ട് മുഖ്യമന്ത്രിക്ക്. ഡല്‍ഹി സന്‍സദ് വിഹാറിലെ വസതിയാണു വിലപിടിപ്പുള്ള പ്രധാന ആസ്തി. ഇതിനു 40 ലക്ഷം.
Close...
Maximum Character Allowed -
4000