Tuesday, May 22, 2012   10:12 PM IST
Vaartha BlogRSS
Loading
ഐപിഎല്ലില്‍ നിന്നു പിന്മാറി
Published : Tuesday, January 04, 2011
|
  
Text Size
ന്യൂഡല്‍ഹി

ലെഗ് സ്പിന്‍ ഇതിഹാസവും ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മുന്‍ നായകനുമായ അനില്‍ കുംബ്ലെ ഐപിഎല്ലില്‍ നിന്നു പിന്മാറി. ക്രിക്കറ്റ് സംഘടനകളുടെ ഭരണകാര്യങ്ങളിലും സ്വന്തം ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണു പിന്മാറ്റം. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച കുംബ്ലെയുടെ കരിയറിന് ഇതോടെ പൂര്‍ണവിരാമം. ഐപിഎല്‍ നാലാം സീസണിലെ താരലേലത്തിനു രണ്ടു ദിവസം മാത്രം ശേഷിക്കെയാണു കുംബ്ലെ തീരുമാനം പ്രഖ്യാപിക്കുന്നത്. നാലു ലക്ഷം ഡോളറായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍റെ അടിസ്ഥാന വില.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏറെ ആസ്വാദ്യകരമായിരുന്നു. കളത്തിനകത്തും പുറത്തും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി- കുംബ്ല പറഞ്ഞു.സമകാലിക ക്രിക്കറ്റിലെ ബൗളിങ് ഇതിഹാസങ്ങളിലൊരാളായ കുംബ്ലെ ഐപിഎല്‍ രണ്ടും മൂന്നും സീസണുകളില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ വിജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. കുംബ്ലെയുടെ നേതൃ പാടവമാണു 2009ല്‍ റോയല്‍ ചലഞ്ചേഴ്സിനെ ഐപിഎല്‍ ഫൈനലിലും 2010ല്‍ സെമിയിലുമെത്തിച്ചത്. രണ്ടു തവണ ടീമിനു ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും കുംബ്ലെയ്ക്കായി. മൂന്നു സീസണുകളിലായി 45 വിക്കറ്റുകളാണ് ഐപിഎല്ലില്‍ കുംബ്ലെയുടെ നേട്ടം. മികച്ച റെക്കോഡുണ്ടായിരുന്നിട്ടും റോയല്‍ ചലഞ്ചേഴ്സ് ഇത്തവണ കുംബ്ലെയെ ടീമില്‍ നിലനിര്‍ത്തിയിരുന്നില്ല. എന്നാല്‍, അടുത്ത സീസണില്‍ ടീമിന്‍റെ ചീഫ് മെന്‍ററായി തുടരുമെന്ന് കുംബ്ലെ അറിയിച്ചിട്ടുണ്ട്.
Rate This News :
Latest News