റബര്‍വില കുതിക്കുന്നു
Published : Wednesday,
January 05,
2011
കോട്ടയം
രാജ്യാന്തര വിപണിയില്‍ റബര്‍ വില സര്‍വകാല റെക്കോഡു ഭേദിച്ച് മുന്നേറ്റം തുടരുന്നതിന്‍റെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുതിക്കുന്നു. കിലോയ്ക്ക് 209.50 രൂപയ്ക്കാണ് ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റുകളില്‍ ആര്‍എസ്എസ്-4 ന്‍റെ വ്യാപാരം നടന്നത്. തിങ്കളാഴ്ച 207.50 രൂപയായിരുന്നു വില. ദിനംപ്രതി വിലയേറുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ വീണ്ടും വില വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ വിപണിയില്‍ നിന്നു പിന്‍വലിഞ്ഞതാണു വര്‍ധനവിനു കാരണമെന്നു വിലയിരുത്തല്‍.
രാജ്യത്തെ റബര്‍ ഉത്പാദനത്തില്‍ 90 ശതമാനവും സംഭാവന ചെയ്യുന്ന കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം ഉത്പാദനം നന്നേ കുറവായിരുന്നു. അന്നു തുടങ്ങിയ വില വര്‍ധനവാണ് ഉത്പാദനം പൊതുവെ വര്‍ധിക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളിലും തുടരുന്നത്.
ഉത്പാദനത്തിലും ഉപയോഗത്തിലുമുള്ള അന്തരവും റബര്‍ വിലയെ സ്വാധീനിച്ചിട്ടുണ്ട്. 2010 ല്‍ സ്വാഭാവിക റബറിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം 8.5 ലക്ഷം ടണ്ണും ഉപയോഗം 10 ലക്ഷം ടണ്ണും ആയിരുന്നു.
എന്നാല്‍, ഇപ്പോഴും അന്താരാഷ്ട്ര വിലയും ആഭ്യന്തരവിലയും തമ്മില്‍ കിലോയ്ക്ക് 16 രൂപയുടെ വ്യത്യാസം നിലനില്‍ക്കുന്നു. ഈ സൗഹചര്യത്തില്‍ വില ഇനിയും പുതിയ ഉയരങ്ങള്‍ തൊടാനുള്ള സാധ്യത എറെയാണെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് വാലി പറഞ്ഞു.
Close...
Maximum Character Allowed -
4000