Tuesday, May 22, 2012   10:14 PM IST
Vaartha BlogRSS
Loading
ഫിലിപ്സിന്‍റെ പാഴ്വീടുകള്‍ സൂപ്പര്‍
Published : Sunday, January 09, 2011
|
  
Text Size
പഴയ പാട്ട, കുപ്പി, പാത്രങ്ങള്‍, കേടുവന്ന കസേര, കട്ടില്‍, വീട്ടുപകരണങ്ങള്‍... കൊടുക്കാനുണ്ടോ?... എന്നു ചോദിച്ചുകൊണ്ടു വരുന്ന ആക്രിക്കച്ചവടക്കാരുടെ കൂട്ടത്തിലെ ഒരു ബുദ്ധിമാനെ പരിചയപ്പെടാം. സൈക്കിള്‍ റിക്ഷ ചവിട്ടി തുരുമ്പു പിടിച്ച ഇരുമ്പു പെറുക്കാന്‍ പോകാറില്ല ഡാന്‍ ഫിലിപ് സ് എന്ന അറുപത്തിനാലുകാരന്‍. പക്ഷേ, ജോലി പഴയ വസ്തുക്കളു ടെ ശേഖരണം തന്നെയാണ്. പെറുക്കിക്കൂട്ടിയതെല്ലാം ചേര്‍ത്ത് വീടു നിര്‍മിച്ചു ഫിലിപ്സ്. ബിയറിന്‍റെ കുപ്പികള്‍, ശവപ്പറമ്പില്‍ നിന്നുള്ള എല്ലിന്‍ കഷണങ്ങള്‍, പഴയ ഡിവിഡി, സിഡി, കുപ്പിച്ചില്ല്, പൊട്ടിയ തകര പ്പാട്ട, മരക്കഷണം... ഇവയെല്ലാം ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്കു വാടകയ്ക്കു കൊടുക്കാന്‍ വീടുകള്‍ നിര്‍മി ച്ചു ഫിലിപ്സ്. ഫിനിക്സ് കമോഷന്‍ എന്ന പേരില്‍ ഈ നിര്‍മാണരീതി പ്രശസ്തമാണിപ്പോള്‍. ഒന്നാം നിലയിലേക്കു കയറാനുള്ള സ്റ്റെപ്പില്‍ എല്ലിന്‍ കഷണങ്ങള്‍ മനോ ഹരമായി ഡിസൈന്‍ ചെയ്ത വീടി നു പേര്, ബോണ്‍ ഹൗസ്.

ആര്‍മി ഇന്‍റലിജന്‍സ് ഓഫിസര്‍ സ്ഥാനത്തു നിന്നു റിട്ടയര്‍ ചെയ്ത യാളാണ് ഫിലിപ്സ്. ഡാന്‍സറാണ്, അത്യാവശ്യം ഇലക്ട്രിഷ്യന്‍ വര്‍ക്കുകള്‍ അറിയാം. പ്ലംബിംഗ് ചെയ്യാന്‍ മറ്റൊരാളുടെ സഹായം ആവശ്യമില്ല. ആശാരിപ്പണി പഠിക്കാന്‍ പോയിട്ടില്ലെങ്കിലും അളവും കണക്കുമെല്ലാം മനഃപ്പാഠം.

അമേരിക്കയില്‍ കഴിഞ്ഞ ദിവസ ങ്ങളില്‍ പത്രങ്ങളിലെ പ്രധാന വാര്‍ത്തയായിരുന്നു ഡാന്‍ ഫിലിപ്സ്. സാമ്പത്തികമാന്ദ്യം കാരണം ഫ്ളാറ്റിന്‍റെ വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതായിരിക്കുന്നു അമേരിക്കയിലെ ഇടത്തരം വരുമാനക്കാര്‍ ക്ക്.

ഏറുമാടം പോലെയുള്ള വീടായാലും വേണ്ടില്ല, വാടക കുറഞ്ഞു കിട്ടിയാല്‍ മതി. ഈ സാഹചര്യത്തെ കണ്ടറിഞ്ഞിരിക്കുന്നു ഫിലിപ്സ്. സമ്പന്നര്‍ സംഭാവന ചെയ്യുന്നുണ്ട് പഴയ വസ്തുക്കള്‍. ഫിലിപ്സിന്‍റേതൊരു സേവനമായി കണക്കാക്കുന്നവരും ഏറെ. വലിയ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ വേസ്റ്റ് വസ്തുക്കള്‍ ഫിലിപ്സ് പെറുക്കിക്കൊണ്ടുവരും. സഹായത്തിനു ഭാര്യ മാര്‍ഷയുമുണ്ട്. ഹൈസ്കൂള്‍ ടീച്ചറാണു മാര്‍ഷ, നാല്‍പ്പതു വയസ്.

വീടു നിര്‍മിച്ചു കഴിഞ്ഞാല്‍ പ്രൊഫഷണല്‍ എന്‍ജിനിയര്‍മാരെ വിളിച്ചു വരുത്തി ഗുണനിലവാരം ഉറപ്പി ക്കും. അതിനു ശേഷമേ വാടകയ് ക്കു കൊടുക്കൂ. 4000 - 13500 രൂപ വരെയാണു ഫിനിക്സ് കമോഷന്‍ വീടുകള്‍ക്കു വാടക. ഈ തുകയ്ക്ക് അമേരിക്കയില്‍ വേറെയെവിടെക്കി ട്ടും വാടകവീട്?

Rate This News :
Latest News