Tuesday, May 22, 2012   10:14 PM IST
Vaartha BlogRSS
Loading
കുവൈറ്റ് ഗിന്നസ് ബുക്കിലേക്ക്
Published : Tuesday, January 11, 2011
|
  
Text Size
ദുബായ്

ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാകയുള്ള രാജ്യം എന്ന ഗിന്നസ് റെക്കോഡ് കുവൈറ്റിനെ തേടിയെത്തുന്നു. 2000 മീറ്റര്‍ നീളമുള്ള ദേശീയ പതാകയുടെ നിര്‍മാണം പൂര്‍ത്തിയായി. ഫര്‍വാനിയ എജ്യുക്കേഷനല്‍ സോണും ഫാത്തിമ ബിന്‍ ക്വായിസ് പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണു പതാക നിര്‍മിച്ചത്.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അടുത്തമാസം നടക്കുന്ന സൈനിക പരേഡിനിടെ പതാക അനാവരണം ചെയ്യും. കുവൈറ്റ് സിറ്റിയാണു വേദി. ഷെയ്ഖ സബാ അല്‍ അഹമ്മദിന്‍റെ സാന്നിധ്യത്തിലാകും ചടങ്ങുകള്‍.

അനാവരണത്തിനു മുന്നോടിയായി ക്വാറ ദ്വീപില്‍ നടക്കുന്ന ചടങ്ങില്‍ പതാക പുര്‍ണമായി നിവര്‍ത്തും. ഇവിടത്തെ റിഹേഴ്സലിനു ശേഷമാവും സൈനിക പരേഡിലെ പതാക അനാച്ഛാദം സംബന്ധിച്ചു തീരുമാന മെടുക്കുക.
Rate This News :
Latest News