Tuesday, May 22, 2012   10:15 PM IST
Vaartha BlogRSS
Loading
ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിച്ചു
Published : Wednesday, January 12, 2011
|
  
Text Size
തിരുവനന്തപുരം

സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 12 രൂപയായി. തുടര്‍ന്നു കിലോമീറ്ററിന് ഏഴു രൂപ നല്‍കണം. ടാക്സിയുടെ മിനിമം നിരക്ക് അറുപതു രൂപയാക്കി. തുടര്‍ന്നു കിലോമീറ്ററിന് എട്ടു രൂപ. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇടക്കാല വര്‍ധനവാണു നടപ്പാക്കിയതെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ചു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

പിഎസ് സിയില്‍ ഒഴിവു വന്ന എട്ടു തസ്തികകളിലേക്കു പുതിയ അംഗങ്ങളെ നിയമിച്ചു. ഇതില്‍ അഞ്ചു പേര്‍ സിപിഎമ്മിന്‍റെയും രണ്ടു പേര്‍ സിപിഐയുടെയും ഒരാള്‍ കോണ്‍ഗ്രസ്- എസിന്‍റെയും പ്രതിനിധികളാണ്. ഇവരുടെ പേരുകള്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.

ആസൂത്രണ കമ്മിഷന്‍ അംഗീകരിച്ച 11,030 കോടി രൂപയുടെ വാര്‍ഷിക പദ്ധതി അടങ്കലും മന്ത്രിസഭാ യോഗം അംഗീകരിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനും ക്ഷേമ മേഖലയ്ക്കുമൊപ്പം വിലക്കയറ്റ നിയന്ത്രണത്തിനും വിപണിയില്‍ ഇടപെടുന്നതിനും 80 കോടി രൂപ പ്രത്യേകം വകയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
Rate This News :
Latest News