Tuesday, May 22, 2012   10:17 PM IST
Vaartha BlogRSS
Loading
ROYAL COLLECTION
Published : Friday, January 14, 2011
|
  
Text Size
ബൈജു ഗോവിന്ദ്

രാജാ രവിവര്‍മയുടെ പെയ്ന്‍റിങ്ങിലെ നായിക അണിഞ്ഞ ഒരു കമ്മല്‍. നീല നിറത്തിലുള്ള മാണിക്യക്കല്ലുകളും പവിഴവും വച്ചു നിര്‍മിച്ച വട്ടക്കമ്മല്‍ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങും. ശുദ്ധമായ വെള്ളി ഊതിക്കാച്ചി, കല്ലുപതിപ്പിച്ച്, മിനുക്കു പണികള്‍ ചെയ്ത് കമ്മല്‍ നിര്‍മിക്കാന്‍ മാസങ്ങളോളം വേണം. പരമ്പരാഗത തൊഴിലാളികളുടെ കൈമിടുക്കില്‍ മെനഞ്ഞൊരുങ്ങിയ ആ കമ്മലിന്‍റെ പുത്തന്‍ ഡിസൈന്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ നേരെ എറണാകുളത്ത് എംജി റോഡിലെത്തുക. അബാദ് പ്ലാസയുടെ ആറാം നിലയിലെ ആര്‍ട്ട് കാരറ്റ് പ്രദര്‍ശനത്തിലുണ്ട് രാജകീയമായ ആഭരണങ്ങള്‍. പട്യാലയിലെ മഹരാജ ഭൂപീന്ദര്‍ സിങ്, ജയ്പൂര്‍ മഹാറാണി ഗായത്രി ദേവി, ഹൈദരാബാദ് നൈസാം, ഡയാന രാജകുമാരി തുടങ്ങിയവരുടെ ആഭരണശേഖരത്തിന്‍റെ അനുകരണങ്ങള്‍ കാണാം, വാങ്ങാം. പന്ത്രണ്ടാം തീയതി ആരംഭിച്ച ആര്‍ട്ട് കാരറ്റ് പതിനാറിനാണ് സമാപിക്കുക.

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ദേവദാസ്, മണ്‍സൂണ്‍ വെഡ്ഡിങ്, സുബൈദ, കാമസൂത്ര എന്നീ സിനിമകളിലെ നായികമാര്‍ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടിട്ടില്ലേ, അതാണു റോയല്‍ കലക്ഷന്‍. അത്തരം ആഭരണങ്ങളുടെ എഴുനൂറു മോഡലുകള്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട് ആര്‍ട്ട് കാരറ്റില്‍. മാല, വള, ബ്രേസ്ലെറ്റ്, കമ്മല്‍ എന്നിവയാണ് ഇനങ്ങള്‍. രണ്ടായിരം രൂപ മുതല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വരെയാണ് വില. ഖജുരാവോ ക്ഷേത്രാഭരണങ്ങള്‍, രാജസ്ഥാന്‍, മുഗള്‍ രാജകുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള നിര്‍മിതികളാണിത്. വിലകൂടിയ മുത്തുകളും പവിഴവും ഡയമണ്ടുമാണ് ഡിസൈനിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. എല്ലാം നോര്‍ത്ത് ഇന്ത്യയിലെ പരമ്പരാഗത തൊഴിലാളികള്‍ നിര്‍മിച്ചത്. പ്യുവര്‍ ഹാന്‍ഡ്ക്രാഫ്റ്റ്.

മഹരാജ കലക്ഷന്‍ എന്നതാണ് ആര്‍ട്ട് കാരറ്റിന്‍റെ വിശേഷണം. സില്‍വര്‍ ജ്വല്ലറിയും കുന്ദന്‍ക്രാഫ്റ്റും. 1988ലാണ് ആര്‍ട്ട് കാരറ്റ് എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാകുന്നത്. ന്യൂഡല്‍ഹി സ്വദേശിയായ ആശ കമാല്‍ മോഡിയുടെ ആശയമാണിത്. രാജകൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന ആഭരണങ്ങള്‍ അതേപടി നിര്‍മിച്ചെടുത്തപ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ടായി. ലോകത്തിന്‍റെ വിവിധ ഭാഗത്തായി ബൊട്ടീക്കുകള്‍ ആരംഭിച്ചു. ഇതുവരെ നൂറ്റിയമ്പതോളം എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. ഇരുപത്തയ്യായിരം സ്ഥി രം കസ്റ്റമേഴ്സ്. കൊച്ചിയില്‍ എല്ലാ വര്‍ഷവും പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്.

ഡിസൈനര്‍ ജ്വല്ലറികളാണ് എല്ലാം. ബാജുബന്ദ്സ്, ടിക്കാസ്, റിങ്സ് തുടങ്ങിയവ മനോഹരം. ആറിലേറെ ലെയറുകളുള്ള ജാപ്ജോട്ട് നെക്ലെയ്സിനു വില 27,500 രൂപ. അഗംജോട് നെക്ലെയ്സും വളയും മോതിരവുമുണ്ട്. അഗംചോട്ട് ചോക്കറിന് 15,500 രൂപ. നെക്ലെയ്സ് അമ്പതിനായിരം. കമ്മല്‍ 23,900 രൂപ. വളയ്ക്ക് 19,700 രൂപ.

ബക്താവര്‍, തെജ്ബീര്‍, താര്‍സെം, രചന, ഹര്‍ച്ചാനന്‍, കരംജോട്ട്, ചിത്ലീന്‍, വിചാര്‍ലീന്‍, ബാല്‍തെജ്, മസ്കീന്‍, രുദ്ര, ഗജാനന്‍, വല്ലഭ, വൃന്ദ, ശ്വേത, ഇഷര്‍വീര്‍, കെഹറ, ഇസ്യാന്‍ തുടങ്ങി എഴുനൂറു ഡിസൈനുകള്‍. ഓരോ പേരിലും കമ്മലും വളയും മാലയുമുണ്ട്. തെജ്്വീര്‍ നെക്ലെയ്സിനു വില അമ്പതിനായിരം. ചുവപ്പു കല്ലുകള്‍ പതിച്ച നെക്ലെയ്സ് സ്പെഷ്യല്‍ ഇനം. മൂന്നും നാലും മാസംകൊണ്ടാണ് ഒരു നെക്ലെയ്സിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുക.

ആര്‍ട്ട് കാരറ്റില്‍ നിന്നുള്ള ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ മെയ്ന്‍റനന്‍സ് വാറന്‍റി നല്‍കുമെന്നു പറയുന്നു എറണാകുളത്ത് പ്രദര്‍ശന ഹാളിന്‍റെ ഇന്‍ചാര്‍ജ് വികാസ് ഗുപ്ത. ആര്‍ട്ട് കാരറ്റ് നല്‍കുന്ന രേഖയാണ് ജ്വല്ലറിയുടെ

സര്‍ട്ടിഫിക്കറ്റ്.
Rate This News :
Latest News