Tuesday, May 22, 2012   10:18 PM IST
Vaartha BlogRSS
Loading
വിദേശികളടക്കമുള്ള സംഘമെത്തി
Published : Friday, January 14, 2011
|
  
Text Size
തിരുവനന്തപുരം

ബയോടെക്ക് സാങ്കേതിക സഹായത്തോടെ ശ്രീകാര്യം മാര്‍ക്കറ്റില്‍ സ്ഥാപിച്ച ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്‍റ് സന്ദര്‍ശിക്കാന്‍ വിദേശികളടക്കമുള്ള സംഘംമെത്തി.

സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പരിശീലനത്തിന്‍റെ ഭാഗമായി തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ ജല അഥോറിറ്റി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള 30 അംഗ സംഘം ശ്രീകാര്യം മാര്‍ക്കറ്റിലെ ബയോടെക് പ്ലാന്‍റ് സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി. കേരള സുസ്ഥിര വികസന പദ്ധതിയുടെ മേല്‍നോട്ടത്തില്‍ ടെമാസെക് ഫൗണ്ടേഷന്‍, സിംഗപ്പൂര്‍ കോ-ഓപ്പറേഷന്‍ എന്‍റര്‍പ്രൈസസ് എന്നിവയിലെ പ്രവര്‍ത്തകരാണു ശില്‍പ്പശാലയ്ക്കു നേതൃത്വം നല്‍കുന്നത്.

സന്ദര്‍ശക സംഘം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നേരില്‍ക്കണ്ടു മനസിലാക്കി. പ്ലാന്‍റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാലിന്യങ്ങളുടെ സ്രോതസ് ഉത്പാദിപ്പിക്കുന്ന ജൈവ വാതകത്തിന്‍റെ അളവ്, ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രധാനമായും എന്തിനൊക്കെ ഉപയോഗിക്കുന്നു, ഇതു ജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുന്നു എന്നീ വസ്തുതകളും സംഘം വിലയിരുത്തി. ജൈവവാതകം ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ബയോടെക് ജനറേറ്ററിന്‍റെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു.

ശ്രീകാര്യം മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ വ്യാപകമായി സ്ഥാപിക്കുന്നതിലൂടെ വിവിധ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടെത്താമെന്നും സംഘം വിലയിരുത്തി. ബയോടെക്കിന്‍റെ പ്രവര്‍ത്തനങ്ങളെ സംഘം അഭിനന്ദിച്ചു.



Rate This News :
Latest News