Tuesday, May 22, 2012   10:18 PM IST
Vaartha BlogRSS
Loading
കിടപ്പുമുറിയുടെ വാസ്തു
Published : Monday, January 17, 2011
|
  
Text Size
ദീപ്തിശൈലജ

ഒരു ഗൃഹം ആകര്‍ഷണീയമാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആകൃതിയില്‍ വൈവിധ്യം വരുത്തിയും അലങ്കാരവേലകളാലും ചിത്രപ്പണികള്‍ നടത്തിയും വീടിനു മോടി വരുത്താം. ആകര്‍ഷണീയതയും ഉറപ്പും മാത്രമല്ല ഒരു വീടിന് ആവശ്യം. അളവുകളില്‍ പാലിക്കേണ്ട കൃത്യത ആ വീടിനെ ഉത്തമമായ വാസ്തുശില്‍പ്പമാക്കി മാറ്റുന്നു. കൃത്യമായ സ്ഥാനങ്ങള്‍ക്കും കണക്കുകള്‍ക്കും പ്രാധാന്യം നല്‍കുന്ന വാസ്തുശാസ്ത്രത്തിനു മാത്രമേ മനോഹാരിതയ്ക്കൊപ്പം ശ്രേഷ്ഠതയും നല്‍കി വീടെന്ന പദത്തെ അന്വര്‍ഥമാക്കാന്‍ കഴിയൂ.

കിടപ്പുമുറിയുടെ വാസ്തുക്രമീകരണത്തെക്കുറിച്ചാണു കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചത്. കിടപ്പു മുറിയില്‍ ഉറക്കമുണരുമ്പോള്‍ വലത്തോട്ടു തിരിഞ്ഞ് എഴുന്നേല്‍ക്കണമെന്നാണു സങ്കല്‍പ്പം. അങ്ങനെ നോക്കുമ്പോള്‍ തെക്കോട്ടോ കിഴക്കോട്ടോ തലവച്ചു കിടന്നാല്‍ മാത്രമേ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ വാസ്തുവില്‍ പ്രധാനപ്പെട്ട ദിക്കുകളായ കിഴക്കോ വടക്കോ ദര്‍ശിക്കാന്‍ സാധിക്കൂ.

വീടിനുള്ളില്‍ത്തന്നെ ടൊയ്ലെറ്റ് നിര്‍മിക്കുന്നതാണല്ലോ ആധുനിക രീതി. അപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. മുറികളില്‍ നിന്നു നേരിട്ടു ടൊയ്ലെറ്റിലേക്കു കടക്കാതെ ഡ്രസിങ് റൂമോ മറ്റോ നിര്‍മിച്ച് അവിടെ നിന്നു ടൊയ്ലെറ്റിലേക്കു കടക്കുന്ന രീതിയാണു നല്ലത്. ബെഡ്റൂമിലെ കട്ടിലിന്‍റെ ഉയരം, റീഡിങ് ലാംപിന്‍റെ ഉയരം എന്നിവയെല്ലാം വാസ്തു അനുസരിച്ചു ക്രമീകരിക്കാന്‍ സാധിക്കും. ഉദാ : കട്ടിലിന്‍റെ ഫയരം 48 സെമീ (16 അംഗുലം), റീഡിങ് ലാംപിന്‍റെ ഉയരം തോള്‍ പൊക്കം അഥവാ രണ്ടു കോല്‍ (144 സെമീ).

ഇങ്ങനെ ചെയ്യുന്നതു വഴി കമനീയതയ്ക്കൊപ്പം സൗകര്യവും വര്‍ധിക്കുന്നു. ബെഡ്റൂമിലേക്കു കയറിയിറങ്ങുന്ന വാതില്‍ അതാതു മുറിയുടെ ഈശാനഭാഗത്ത് (വടക്കു കിഴക്ക്) വയ്ക്കണം. ഇതുപോലെത്തന്നെ പ്രധാനമാണു മുറിക്കുള്ളിലെ ബെര്‍ത്ത് സ്ലാബ്. കിടന്നുറങ്ങുമ്പോള്‍ തലയ്ക്കുമീതെ സ്ലാബ് വരാത്തവണ്ണം ഒന്നോ രണ്ടോ വശങ്ങളില്‍ സ്ലാബ് കൊടുക്കണം. മുറിക്കുള്ളിലെ ശുദ്ധ വായുവിനു തടസമാകുന്ന രീതിയില്‍ സ്ലാബ് വരരുത്. ശാന്തമായ അലങ്കാരങ്ങളും വര്‍ണങ്ങളും കിടപ്പറയില്‍ വേണം. ഇതോടൊപ്പം തന്നെ പ്രധാനമാണു ഡ്രസിങ് ടേബിള്‍, അലമാര തുടങ്ങിയവ. ഉറക്കമുണരുമ്പോള്‍ ഇവയിലെ മിറര്‍ (കണ്ണാടി) കാണാത്ത വിധം മാത്രമേ മുറിയുടെ ഏതെങ്കിലും ഭാഗത്തു ക്രമീകരിക്കാവൂ. ലോക്കറുകളാണെങ്കില്‍ മുറിയുടെ വടക്കു കിഴക്കോ, തെക്കുപടിഞ്ഞാറോ ഭാഗത്തു വയ്ക്കാം. കിഴക്കു പടിഞ്ഞാറോട്ടു നോക്കി നിന്ന് അടയ്ക്കുകയോ ചെയ്യാവുന്ന വിധം അലമാര സജ്ജീകരിക്കാം.





കിണറുകള്‍ക്കു മുകളില്‍ പടിപ്പുരയ്ക്കു നിര്‍മിക്കുന്നതുപോലെ മേല്‍ക്കൂര നിര്‍മിക്കാമോ?

വെള്ളം മനുഷ്യന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ജീവനം എന്ന ജലം പേറുന്നതാണു കിണര്‍. അതിലെ വെള്ളം ശുദ്ധമാകുന്നതു സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ മാത്രമാണ്. ഭംഗി ആവശ്യമാണെന്നു കരുതി മേല്‍ക്കൂര പാടില്ല.

സൂര്യപ്രകാശത്തെ തടസപ്പെടുത്തരുത്. എന്നാല്‍

ഓടുമേഞ്ഞ മേല്‍ക്കൂരയ്ക്കു പകരം ചില്ലുകളോ സുതാര്യമായ ഷീറ്റുകളോ ഉപയോഗിക്കാം. വെള്ളത്തിലേക്കു

സൂര്യപ്രകാശം വീഴുന്നുണ്ട് എന്ന് ഉറപ്പു

വരുത്തണമെന്നു മാത്രം.



പണ്ടു ത്രേതായുഗത്തിങ്കല്‍ കാര്‍ത്തിക നാളിലും

തഥാ, വ്യതീപാദാദികരണം, വൃഷ്ടിയും

ചേര്‍ന്ന തദ്്ദിനം ഉത്ഭവിച്ചൂ ബലം

കൊണ്ടു വീര്യവാന്‍, വാസ്തു എന്നവന്‍

ശൂരന്‍, ഭുജബലാധിക്യമുള്ള ഗര്‍വിഷ്ഠനാണു പോല്‍.



പണ്ട്, ത്രേതായുഗത്തില്‍ വ്യതീപാദകരണവും

വിഷ്ടിയും ചേര്‍ന്നു കാര്‍ത്തിക നക്ഷത്രത്തില്‍ എല്ലാ

ലോകങ്ങളിലും വ്യാപിച്ച ശരീരം ഉള്ളവനായി, നല്ല

ഭുജബലത്തോടുകൂടിയും ഗര്‍വിഷ്ഠനായും, ഭഗവാന്‍ വാസ്തുപുരുഷന്‍ എന്ന പേരില്‍ അവതരിപ്പിച്ചു.
Rate This News :
Latest News