ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനു തുടക്കം
Published : Tuesday,
January 18,
2011
തിരുവനന്തപുരം
കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനു തുടക്കം. കലാഭവന്‍ തിയെറ്ററില്‍ നടന്ന ചടങ്ങില്‍ നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മോഹന്‍ രാഘവന്‍ സംവിധാനം ചെയ്ത ടി.ഡി. ദാസന്‍ 6 ബി യായിരുന്നു ഉദ്ഘാടന ചിത്രം. ചാര്‍ളി ചാപ്ലിന്‍റെ വിഖ്യാത ചിത്രം ദി കിഡ്, മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഒഫ് ഹെവന്‍, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ?, ഇറ്റാലിയന്‍ ചിത്രം ബൈസിക്കിള്‍ തീഫ്സ് തുടങ്ങിയ ചിത്രങ്ങള്‍ അഞ്ചു ദിവസംനീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ചടങ്ങില്‍ നടി ശ്വേത മേനോന്‍ മുഖ്യാതിഥിയായിരുന്നു. കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്‍റ് നന്ദുലാല്‍, സെക്രട്ടറി വിജയകൃഷ്ണന്‍, ബീന പോള്‍, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ രാജുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാണു ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
Close...
Maximum Character Allowed -
4000