ലക്ഷ്യം തെരഞ്ഞെടുപ്പ് നേട്ടം
Published : Friday,
January 21,
2011
തിരുവനന്തപുരം
അരവിന്ദ്
സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നു. രണ്ടു മാസത്തിനിടെ അയ്യായിരത്തിലധികം പുതിയ തസ്തികകളാണു സൃഷ്ടിച്ചത്. ഇവിടങ്ങളില്‍ നിയമനം നടത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയ തസ്തികകളാണ് ഇവ.
ഇതിനു പുറമേ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി അടക്കമുള്ള സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്തുന്നതിനും അനുമതി നല്‍കി. ഇന്നലത്തെ മന്ത്രിസഭാ യോഗം 2028 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനാണ് അനുമതി നല്‍കിയത്. നവംബര്‍ അവസാനം 41 പുതിയ എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചതോടെ നാനൂറിലധികം തസ്തികകളാണു സൃഷ്ടിച്ചത്. ഇതേ സമയത്താണ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ 20 പുതിയ തസ്തികള്‍ അനുവദിച്ചതും. ഇവിടെ ഇനിയും കൂടുതല്‍ നിയമനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ്. അടുത്ത മന്ത്രിസഭാ യോഗങ്ങളില്‍ ഇക്കാര്യം തീരുമാനിക്കും.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പുതിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒറ്റയടിക്ക് 1919 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഈ സ്ഥാപനങ്ങളില്‍ ഫാക്റ്ററി വര്‍ക്കര്‍ ടെക്നീഷ്യന്‍, എന്‍ജിനീയര്‍, ഓഫിസ് സ്റ്റാഫ് തുടങ്ങിയ തസ്തികകളാണ് സൃഷ്ടിച്ചത്.
ഇവിടെ നിയമനങ്ങള്‍ നടത്തുന്നതിനു പ്രത്യേക ഏജന്‍സികളെയും നിയോഗിച്ചു. കൊച്ചിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍ 30 സ്ഥിരം തസ്തികളും ഇതേ കാലയളവില്‍ തന്നെ സൃഷ്ടിച്ചിരുന്നു.
ഈ മാസം ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ കാത്ത് ലാബിലും കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗത്തിലുമായി 26 പുതിയ തസ്തികകളും തിരുവനന്തപുരത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്‍ററില്‍ 20 സ്റ്റാഫ് നഴ്സ് തസ്തികകളും സൃഷ്ടിച്ചു. ഇതേ ദിവസം തന്നെ നാഷണല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 19 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
Close...
Maximum Character Allowed -
4000