പ്രകടനം മികച്ചതല്ല:അസിം പ്രേംജി
Published : Saturday,
January 22,
2011
ബംഗളൂരു
എതിരാളികളുടെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിപ്രോയുടെ പ്രകടനം മികച്ചതായിരുന്നില്ലെന്നു ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞു. ഇതില്‍ ഒഴിവുകിഴിവ് പറയുന്നില്ല. എന്നാല്‍ നാലാം ക്വാട്ടറില്‍ പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. മേഖലയിലെ മത്സര ക്ഷമത വര്‍ധിച്ചുവെന്നും അസിം പ്രേംജി പറഞ്ഞു. സാമ്പത്തിക മാന്ദ്യകാലത്ത് സഹായകരമായ ജോയ്ന്‍റ് സിഇഒ ഘടനയില്‍ മാറ്റംവരുത്തിയതു ഗുണകരമാകുമെന്നും പ്രേംജി. രണ്ടു സിഇഒമാരുടെ രാജിയുടെ കാരണങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ബിഎസ്ഇയില്‍ 4.59% നഷ്ടത്തിലാണു വിപ്രോ വ്യാപാരം അവസാനിപ്പിച്ചത്.
Close...
Maximum Character Allowed -
4000