Tuesday, May 22, 2012   10:22 PM IST
Vaartha BlogRSS
Loading
മഹീന്ദ്രയുടെ മോട്ടൊ ജിപി ടീമായി
Published : Saturday, January 22, 2011
|
  
Text Size
മുംബൈ

മോട്ടൊ ജിപി ലോക ചാംപ്യന്‍ഷിപ്പിലേക്ക് ഇന്ത്യന്‍ കമ്പനി മഹീന്ദ്രയുമെത്തി. ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങില്‍ വിജയ് മല്യയുടെ ഫോഴ്സ് ഇന്ത്യ എത്തിയതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോക ടൂവീലര്‍ റേസിങ്ങിലേക്ക് മഹീന്ദ്രയുടെ പ്രവേശം. 125 സിസി വിഭാഗത്തിലാണ് മത്സരിക്കുക. മാര്‍ച്ചില്‍ ഖത്തറില്‍ നടക്കുന്ന ഗ്രാന്‍ഡ് പ്രീയി ല്‍ അരങ്ങേറ്റം.

ആഗോള തലത്തില്‍ മഹീന്ദ്രയ്ക്ക് മികച്ച പേര് സമ്പാദിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്ന് ടീം പ്രഖ്യാപന ചടങ്ങില്‍ മഹീന്ദ്ര എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് റൂസ്ബ ഇറാനി. ജര്‍മനിയില്‍ നിന്നുള്ള പതിനെട്ടുകാരന്‍ മാര്‍സെല്‍ സ്ക്രോട്ടറും ബ്രിട്ടനില്‍ നിന്നുള്ള ഡാനി വെബ്ബുമാകും മഹീന്ദ്ര റൈഡര്‍മാര്‍. എന്‍ജിന്‍സ് എന്‍ജിനീയറിങ് എന്ന ഇറ്റാലിയന്‍ കമ്പനിയുമായി സഹകരിച്ചാണ് മഹീന്ദ്ര ടീമിനെ റേസില്‍ ഇറക്കുക.
Rate This News :
Latest News