പോസ്റ്ററില്‍ നേതാക്കളുടെ തലവെട്ടി
Published : Saturday,
January 22,
2011
വാടാനപ്പള്ളി
യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ചേരിപ്പോര് തളിക്കുളത്തും വാടാനപ്പള്ളിയിലും നേതാക്കളുടെ തലവെട്ടിക്കളിയിലെത്തി. തളിക്കുളത്ത് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള മോചന യാത്രയുടെ പോസ്റ്ററില്‍ നിന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ തല വെട്ടിമാറ്റിയാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. യുഡിഎഫിനകത്ത് കോണ്‍ഗ്രസും ലീഗും തമ്മിലിടിഞ്ഞു നില്‍ക്കുന്ന ഇവിടെ യൂത്ത്കോണ്‍ഗ്രസും യൂത്ത്ലീഗും തമ്മിലിടഞ്ഞു പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ തളിക്കുളത്തു പതിച്ച പോസ്റ്ററുകളില്‍ നിന്നാണ് കുഞ്ഞാലിക്കുട്ടിയുടെ തലവെട്ടി മാറ്റിയിരിക്കുന്നത്. അതേസമയം ലീഗ് നേതാവ് ശിഹാബ് തങ്ങളുടെ ചിത്രം നീക്കം ചെയ്തിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ ചിത്രം ആദ്യം നീക്കം ചെയ്തശേഷമാണു പോസ്റ്റര്‍ പതിച്ചിട്ടുള്ളതെന്നാണു കരുതുന്നത്. കോണ്‍ഗ്രസിനകത്തു ഗ്രൂപ്പ് പോര് ശക്തമായ വാടാനപ്പള്ളിയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ ജില്ലാതല പരിപാടിയുടെ വലിയ ഫ്ളക്സ് ബോര്‍ഡില്‍ നിന്നു ഡിസിസി ജനറല്‍ സെക്രട്ടറി സി.ഐ. സെബാസ്റ്റ്യന്‍റെ ചിത്രമാണ് വെട്ടിമാറ്റിയിട്ടുള്ളത്. വി.എം. സുധീരന്‍, കെപിസിസി ട്രഷറര്‍ സി.എന്‍. ബാലകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍ എംഎല്‍എ എന്നിവരുടേതുള്‍പ്പെടെ നിരവധി ഫോട്ടൊകള്‍ ഫളെക്സ് ബോര്‍ഡിലുണ്ടെങ്കിലും സി.ഐ. സെബാസ്റ്റ്യന്‍റെ ഫോട്ടൊ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ. വാടാനപ്പള്ളിക്കാരനായ ഡിസിസി സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പുള്ള കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഇതിനു പിന്നാലെന്നാണു കരുതുന്നത്. ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ ഫോട്ടൊ ബോര്‍ഡിലുള്ളപ്പോള്‍ സി.ഐ. സെബാസ്റ്റ്യന്‍റെ ഫോട്ടൊ വെട്ടിമാറ്റിയതിനു പിന്നില്‍ എംഎല്‍എ അനുയായികളായിരിക്കുമെന്ന സംശയവും നിലവിലുണ്ട്. തളിക്കുളത്തേയും വാടാനപ്പള്ളിയിലേയും നേതാക്കളുടെ തല വെട്ടിയുള്ള കളി യുഡിഎഫിനകത്തു കോളിളക്കം സൃഷ്ടിച്ചേക്കുമെന്നും സൂചനയുണ്ട്.
Close...
Maximum Character Allowed -
4000