അതിഥി ദേവോ ഭവ
Published : Monday,
January 24,
2011
ദീപ്തി ശൈലജ
അതിഥി ദേവനാണെന്നാണു ഭാരതീയ സങ്കല്‍പ്പം. അതു കൊണ്ടു തന്നെ വീട്ടില്‍ വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനും പ്രാധാന്യം ഏറെ. വലിയ ആര്‍ഭാടങ്ങള്‍ ഇല്ലെങ്കിലും കഴിയുന്നിടത്തോളം ഭംഗിയായി സ്വീകരണമുറികളെ മാറ്റാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ വീടിന്‍റെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായി സ്വീകരണമുറി അഥവാ ഡ്രോയിങ് റൂമിനെ കണക്കാക്കണം. അതിഥി സത്കാരത്തിനായി തെരഞ്ഞെടുക്കുന്ന ഈ മുറി ഗൃഹത്തിന്‍റെ തെക്കേ വിങ്ങില്‍ ഉള്‍പ്പെടുത്തുന്നതാണ് അഭികാമ്യം. നാലുകെട്ട് ഗൃഹനിര്‍മാണ രീതി നിലനിന്നിരുന്ന പൂര്‍വകാലങ്ങളില്‍ ശാലകള്‍ ഓരോന്നും ഓരോ ആവശ്യത്തിനായി നീക്കി വച്ചിരുന്നു. അവയില്‍ അതിഥിസത്കാരത്തിന്‍റെ ഇടം തെക്കിനിയാണ് എന്നതോര്‍ക്കണം.
അതിഥികള്‍ക്കു ദേവന്മാരുടെ സ്ഥാനം കൊടുത്തിരുന്ന ഭാരതീയ ആചാരം അന്വര്‍ത്ഥമാക്കി എന്ന ചൊല്ലിനെ സാധൂകരിക്കത്തക്കവണ്ണം തെക്കിനിത്തറ ഉയര്‍ത്തി, മറ്റു നിരപ്പുകളില്‍ നിന്നും വേറിട്ടു നിന്നിരുന്നു. ഈ ഉയര്‍ച്ച ഭാരതീയരുടെ സംസ്കാരത്തിന്‍റെ തന്നെ പ്രതീകമായിരുന്നു. ഈ സമ്പ്രദായത്തില്‍ വാതിലുകള്‍ക്കും വാതായനങ്ങള്‍ക്കും ചെറിയ അളവുകള്‍ നല്‍കിയിരുന്നു (ഉയരം കുറഞ്ഞ രീതിയില്‍) ആദരവോടു കൂടി, തല കുനിച്ച് ഗൃഹത്തിലേക്കു കയറണം എന്ന ആശയമായിരുന്നു അത്, അപ്രകാരമുള്ള നാലുകെട്ട് ഗൃഹങ്ങള്‍ ആണെങ്കിലും, അവയില്‍ അതിഥികള്‍ക്കായി മാറ്റിവച്ചിരുന്ന ഇടങ്ങളില്‍ ( തെക്കിനി, പത്തായപ്പുര, ചാവടി തുടങ്ങിയവ ) ഉയരമുള്ള വാതിലുകള്‍ സ്ഥാപിച്ചിരുന്നു. അതിഥികളുടെ തല ഒട്ടും താഴാതെ ഗൃഹത്തിലേക്കു പ്രവേശിക്കണമെന്നുള്ള കല്‍പ്പന. വലിയ വലുപ്പത്തിലുള്ള ഇത്തരം വാതില്‍ കട്ടികളകള്‍ നിര്‍മിച്ചിരുന്നു എന്നതിന് ഉത്തമദൃഷ്ടാന്തങ്ങളാണു പഴയ തിരുവിതാംകൂര്‍ തലസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരം, കുതിരമാളിക തുടങ്ങിയവ.
ആധുനിക രീതിയില്‍ വീടു നിര്‍മിക്കുമ്പോള്‍ പഴയതില്‍ നിന്നും വിഭിന്നമായി മുറികളില്‍ കയറാനും, ഇറങ്ങാനുമായുള്ള വാതിലുകളുടെ എണ്ണം കുറഞ്ഞു. അതിഥികള്‍ ഗൃഹത്തില്‍ ഉള്ള സമയം മറ്റു ഗൃഹവാസികളുടെ സഞ്ചാരത്തിനു തടസമാകാത്ത തരത്തില്‍ ഡ്രോയിങ് റൂം നിര്‍മിക്കണമെന്നാണ് ആധുനിക കാഴ്ചപ്പാട്.
ഗൃഹനാഥന്‍റെ നക്ഷത്രത്തോടു പൊരുത്തപ്പെടാത്ത ഗൃഹനക്ഷത്രങ്ങള്‍ ഏവ..?
ഗൃഹനാഥന്‍റെ നക്ഷത്രത്തിന്‍റെ 3, 5, 7
നക്ഷത്രങ്ങള്‍ ഗൃഹനക്ഷത്രമായി
എടുത്തു കൂടാ.
മൃത്യുയോഗം അറിയുന്നതാംവിധം
ഞായറാദി മകവും,വിശാവും,രൗദ്ര-മൂലചതതാര
രോഹിണിക്കശ്വിനി,
ക്രമം ഇരിപ്പു-
പോലെയാം.
മകവും ഞായറാഴ്ചയും, വിശാഖവും
തിങ്കളും, തിരുവാതിരയും ചൊവ്വയും,
മൂലവും ബുധനും, ചതയവും വ്യാഴവും, രോഹിണിയും വെള്ളിയും, ഉത്രാടവും ശനിയാഴ്ചയും ചേര്‍ന്നു വന്നാല്‍ മൃത്യുയോഗ
ദിവസങ്ങളാണെന്നു
ധരിക്കണം.
Close...
Maximum Character Allowed -
4000