അശോക് സൂത്ത പടിയിറങ്ങുന്നു
Published : Sunday,
January 30,
2011
ബംഗളൂരു
പ്രമുഖ ഐടി കമ്പനി മൈന്‍ഡ് ട്രീയുടെ സ്ഥാപകനും എക്സിക്യൂട്ടിവ് ചെയര്‍മാനുമായ അശോക് സൂത്ത രാജിവച്ചു. പുതിയ ബിസിന സ് സംരംഭം തുടങ്ങുന്നതിനായാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും അദ്ദേഹം രാജിവച്ചിട്ടു ണ്ട്.
തികച്ചും സ്വകാര്യമാണു രാജി തീരുമാനത്തിനു പിന്നി ല്‍. മാസങ്ങളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത്. മാര്‍ച്ച് 31 വരെ മൈന്‍ഡ് ട്രീയില്‍ തുടരും. അതിനു ശേഷം ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും അശോക് സൂത്ത ബംഗളൂരുവില്‍ പറഞ്ഞു. സൂത്തയ്ക്ക് 11.14% ഓഹരിയാണു മൈന്‍ഡ്ട്രീയിലുള്ളത്. അദ്ദേഹമാണു കൂടുതല്‍ ഓഹരികള്‍ കൈവശമുള്ള ഏക പ്രമോട്ടറും.
1999ലാണ് ഒമ്പതു പ്രൊഫഷണല്‍സുമായി ചേര്‍ന്നു സൂത്ത മൈന്‍ഡ് ട്രീ രൂപീകരിച്ചത്. വിപ്രോയുടെ ഐടി ബിസിനസിലെ പ്രവൃത്തി പരിചയം മാത്രമായിരുന്നു അന്നു സൂത്തയുടെ കൈമുതല്‍. പിന്നീട് ഐടി സര്‍വീസ്, പ്രൊഡക്റ്റ് എന്‍ജിനിയറിങ് സര്‍വീസസ്, ഇന്‍ഡിപ്പെന്‍ഡന്‍റ് ടെസ്റ്റിങ്, ഇന്‍ഫ്രസ്ട്രക്ചര്‍ മാനെജ്മെന്‍റ് എന്നീ മേഖലകളില്‍ ചുവടുറപ്പിക്കാന്‍ മൈന്‍ഡ് ട്രീയ്ക്കായി.
റൂര്‍ഖേ സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയ അദ്ദേഹം ഫിലിപ്പീന്‍സിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു എംബിഎയും നേടി. തുടര്‍ന്നു 1984ലാണു വിപ്രോയില്‍ ചേരുന്നത്. സൂത്തയുടെ രാജി ഓഹരി വിപണിയില്‍ കമ്പനിക്ക് തിരിച്ചടിയാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
Close...
Maximum Character Allowed -
4000