യു.കെ. സിന്‍ഹ സെബി മേധാവി
Published : Sunday,
January 30,
2011
മുംബൈ
യുടിഐ മ്യൂച്വല്‍ ഫണ്ട് ചെയര്‍മാന്‍ യു.കെ. സിന്‍ഹ സെബി മേധാവിയായി നിയമിതനായി. കഴിഞ്ഞ ദിവസം അദ്ദേഹം മേധാവിയാകുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗികമായി സെബിയോ ധനമന്ത്രാലയമോ സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴത്തെ ചെയര്‍മാന്‍ സി.ബി. ഭാവെയുടെ കാലാവധി ഫെബ്രുവരി 17നാണ് അവസാനിക്കുന്നത്.
മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ സംഘടനയായ ആംഫിയുടെ ചെയര്‍മാന്‍ കൂടിയാണു സിന്‍ഹ. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ മേധാവിയായി സിന്‍ഹയെ നാമനിര്‍ദേശം ചെയ്തത് സര്‍ക്കാര്‍ നിയോഗിച്ച പാനലായിരുന്നു. യുടിഐ മ്യൂച്വല്‍ ഫണ്ടില്‍ ചേരുന്നതിനു മുന്‍പു ധനമന്ത്രാലയത്തില്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് ഡിവിഷന്‍റെ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. ബീഹാര്‍ കേഡറിലെ ഐഎഎസ് ഓഫിസറാണു സിന്‍ഹ.
Close...
Maximum Character Allowed -
4000