Tuesday, May 22, 2012   10:25 PM IST
Vaartha BlogRSS
Loading
മഹീന്ദ്രയ്ക്കും ഓഹരി
Published : Sunday, January 30, 2011
|
  
Text Size
മുംബൈ, ലണ്ടന്‍

ലണ്ടന്‍ ആസ്ഥാനമായ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികള്‍ മഹീന്ദ്ര വാങ്ങി. എത്ര ശതമാനം ഓഹരികളാണു വാങ്ങിയതെന്നോ എത്ര തുകയ്ക്കാണ് ഏറ്റെടുക്കല്‍ എന്നോ വ്യക്തമാക്കാന്‍ മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് തയാറായില്ല. 1600ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇപ്പോഴത്തെ ഉടമ ഇന്ത്യക്കാരനായ സഞ്ജീവ് മേത്തയാണ്.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ബ്രാന്‍ഡുകളിലൊന്നാണ് ഈസ്റ്റ് ഇന്ത്യ കമ്പനി. അടുത്തിടെയാണു കമ്പനി വീണ്ടും റീബ്രാന്‍ഡ് ചെയ്തത്. തുടര്‍ന്നു മെയ്ഫെയറില്‍ ഒരു ലക്ഷ്വറി സ്റ്റോര്‍ തുടങ്ങി കമ്പനി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. തേയില, കാപ്പി, ബിസ്കറ്റ്, ചോക്ലേറ്റ്, എണ്ണ എന്നിവയാണ് ഈ സ്റ്റോര്‍ വഴി കമ്പനി വില്‍ക്കുന്നത്.

15 കോടി ഡോളര്‍ മുടക്കിയാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഓഹരി ഡയമണ്ട് വ്യാപാരിയായ സഞ്ജീവ് മേത്ത വാങ്ങിയത്. 10 കോടി ഡോളര്‍ മുതല്‍മുടക്കില്‍ വിപുലീകരണത്തിനും കമ്പനി പദ്ധതിയിടുന്നുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനകം ആഗോള ബ്രാന്‍ഡാകുക ലക്ഷ്യം. ഹോട്ടല്‍, പബ്ലി ഷിങ്, ഫര്‍ണിച്ചര്‍, ഹോം വെയര്‍ മേഖലകളിലേക്കും കടക്കാന്‍ പദ്ധതി.

Rate This News :
Latest News