Tuesday, May 22, 2012   10:27 PM IST
Vaartha BlogRSS
Loading
ഊണു മുറി ഒരുക്കുമ്പോള്‍
Published : Monday, January 31, 2011
|
  
Text Size
ദീപ്തി ശൈലജ

വാസ്തു എന്ന പദത്തിന്‍റെ നിഷ്പത്തി വസ് എന്നതില്‍ നിന്നാണ്. വസിക്കുന്നിടം വാസ്തു എന്നു സാമാന്യേന അര്‍ഥം ഉണ്ടെങ്കി ലും വ്യാപകമായ അര്‍ഥത്തില്‍ ശില്‍പ്പിയാല്‍ നിര്‍മിക്കപ്പെടുന്നതെല്ലാം വാസ്തു എന്നു വിവക്ഷിക്കാം. വീട്, ആരാധനാല യങ്ങള്‍, പൂന്തോട്ടങ്ങള്‍, പാലങ്ങള്‍, അണക്കെട്ടുകള്‍, തടാകങ്ങള്‍, ഇരിക്കുവാനും കിടക്കുവാ നും സഞ്ചരിക്കുവാനുമു ള്ള ആധാരങ്ങള്‍ എന്നിവയെല്ലാം വാസ്തുവില്‍ ഉള്‍പ്പെടും. അര്‍ഥത്തില്‍ ഗൃഹക്ഷേത്രത്തരാമസേതുബന്ധതടാകമാധരോ വാസ്തു - എന്നു പറയുന്നുണ്ട്. മനുഷ്യവാസത്തിന്‍റെ ആരംഭം മുതല്‍ വാസഗൃഹത്തിന്‍റെ ശാസ്ത്രവും ആരംഭിച്ചു. അതിസുന്ദരമായ നിര്‍മിതികളിലെ ഓരോ ഇടവും ഓരോ ആവശ്യങ്ങള്‍ക്കായി വേര്‍തിരിക്കുന്നതോടെ ശാലാവിന്യാസ വും പൂര്‍ത്തിയാകും.

സ്വീകരണമുറിയുടെ വാസ്തുവാണ് കഴിഞ്ഞയാഴ്ച വിശദീകരിച്ചത്. ഡ്രോയിങ് റൂമും ഫാമിലി ലിവിങ്ങും തമ്മില്‍ വേര്‍തിരിക്കാന്‍ കര്‍ട്ടന്‍ നല്‍കുന്നതിനു പകരം ചുമരുകള്‍ കെട്ടി പ്രത്യേകം വേര്‍തിരിക്കുന്ന പതിവ് ഇന്നുണ്ട്. സ്വീകരണമുറിയു ടെ സ്വകാര്യത നിലനിര്‍ത്താന്‍ ആധുനിക സാങ്കേതികവിദ്യയ്ക്ക് സാധിച്ചു എന്നത് ഒരു നേട്ടമാണ്. അതിഥികള്‍ക്കായി വീടുകള്‍ക്കുള്ളി ലോ പുറമേയോ പ്രത്യേകമായി മുറികളോ വീടുകളോ നിര്‍മിക്കുന്നു എങ്കില്‍ ഗൃഹത്തിന്‍റെ മുന്നില്‍ വലതുഭാഗത്ത് (ഉദാ കിഴക്ക് ദര്‍ശനമായ വീടിന്‍റെ തെക്കുകിഴക്കു ഭാഗം) അതിഥി സത്കാരത്തിനുള്ള ഇടം കണ്ടെത്താവുന്നതാണ്.

ഡൈനിങ് റൂം

ചതുശാലകളില്‍ ആഹാരം വയ്ക്കുന്നതിനും വിളമ്പുന്നതിനും എന്നു വേണ്ടാ, ഓരോ ആവശ്യങ്ങള്‍ ക്കും പ്രത്യേകം സംവിധാനങ്ങള്‍ പൂര്‍വകാലങ്ങളില്‍ നിലനിന്നിരു ന്നു. നാലുകെട്ടിന്‍റെ വടക്കിനിയോ കിഴക്കിനിയോ ആഹാരം കഴിക്കുന്നതിനുള്ള ഇടമായി മാറ്റിവച്ചിരു ന്നു. വീടിന്‍റെ ഓറിയന്‍റേഷന്‍, സ്ഥാനം, ഭൂപ്രകൃതി എന്നിവയനുസരിച്ച് വടക്കിനിയിലോ, കിഴക്കിനിയിലോ ഏതെങ്കിലുമൊന്നില്‍ അടുക്കള യും രണ്ടാമത്തേതില്‍ ഊണ്‍തള വും നിര്‍മിച്ചിരുന്നു. പണ്ട് ആഹാരം കഴിക്കുന്നത് നിലത്തിരുന്നായിരു ന്നു. പിന്നീട് ഊണ്‍മേശകളിലിരു ന്ന് ആഹാരം കഴിക്കുന്ന രീതിയിലേക്കു മാറി. നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന രീതി ദഹനപ്രക്രിയയെ ഏറെ സഹായിച്ചിരുന്നു എന്നത് ശാസ്ത്രീയമായി തെളിഞ്ഞ വസ്തുതയാണ്. ആഹാരം കഴിക്കു ന്നതിനു പ്രത്യേകമായി ഊണ്‍തളം നിര്‍മിക്കുമെങ്കിലും അതുകൂടാതെ അടുക്കളയിലോ അതിനടുത്താ യോ ചെറിയ തോതിലായി ബ്രേക്ഫാസ്റ്റ് ടേബിള്‍, ഫാമിലി ഡൈനിങ് തുടങ്ങിയവ നിര്‍മിച്ച് കാണുന്നുണ്ട്. പരമപ്രധാനമായ ഒരു വസ്തുത, വീടുകളില്‍ മാത്രമല്ല റസ്റ്ററന്‍റ്, സദ്യാലയം തുടങ്ങിയ ഇടങ്ങളിലായാലും ആഹാരം കഴിക്കാനിരിക്കുന്നത് വടക്കോട്ടു തിരിഞ്ഞ് ആയിരിക്കരുത്. വാസ്തു ശാസ്ത്രത്തില്‍ കിഴക്കു പോലെ തന്നെ പ്രധാനമാ ണ് വടക്കും. എന്നാല്‍ വടക്കു ദിക്ക് രണ്ട് കാര്യങ്ങള്‍ക്ക് ഒഴിവാക്കണം. ആഹാരം കഴിക്കുന്നതിനും വടക്കു ദിക്കിലേക്കു തലവച്ചു കിടക്കുന്നതിനും. ഇവ രണ്ടും നിഷിദ്ധമാണ്. ഡൈനിങ്ങിനോടു ചേര്‍ന്നു വാഷ് ഏരിയ വേണമെങ്കില്‍ അതാതു മുറിയുടെ വടക്കേ വിങ്ങിലോ കിഴക്കേ വിങ്ങിലോ ആവുന്നതാണ് ഉത്തമം. നിര്‍മാണരീതി ഏതായാലും ആവ ശ്യം എന്തായാലും ആഹാരം ഇരു ന്നു കഴിക്കണം എന്നതാണു പ്രധാ നം. ശുദ്ധവായു ശരിയാ യ രീതിയില്‍ കയറി ഇറങ്ങത്തക്കവണ്ണം അഴിക ളോ ജനാലകളോ വച്ച്, സമ്പന്നമായൊരു സംസ്കാരം ആഹാരരീതിയില്‍ സൃഷ്ടിക്കണം...
Rate This News :
Latest News