Tuesday, May 22, 2012   10:28 PM IST
Vaartha BlogRSS
Loading
ഹര്‍ജി തള്ളി
Published : Wednesday, February 02, 2011
|
  
Text Size
കൊച്ചി

അഭയക്കേസിലെ പ്രതി സിസ്റ്റര്‍ സെഫിയുടെ നാര്‍കോ അനാലിസിസ് പരിശോധന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനെതിരേ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. കോടതിയുത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ കോടതിയലക്ഷ്യം നടത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരേ കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നു കാട്ടിയാണു ഹര്‍ജി തള്ളിയത്.

മാധ്യമങ്ങള്‍ രാവിലെയാണു ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. ഇതേത്തുടര്‍ന്നു വാദി സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈകിട്ട് അഞ്ചിനാണു ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നു കോടതി ഉത്തരവു പുറപ്പെടുവിച്ചത്. അതിനാല്‍ സംപ്രേഷണം കോടതിയലക്ഷ്യമായി കാണാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
Rate This News :
Latest News