കാലം മായ്ച പ്രണയക്കുറിപ്പുകള്‍.
Published : Thursday,
February 03,
2011
കോളെജ് ക്യാംപസില്‍ ഓര്‍മകളുടെ തിരയിളക്കം. വര്‍ഷമേറെക്കഴിഞ്ഞ് പഴയ കൂട്ടുകാര്‍ ഒത്തുകൂടുന്ന ചടങ്ങ്. എല്ലാവര്‍ക്കും പറയാനുണ്ട് തമാശയുടെ, നൊമ്പരം കലര്‍ന്ന വേര്‍പിരിയലിന്‍റെ, ഇടയ്ക്കു വച്ചു മുറിഞ്ഞു പോയ സൗഹൃദങ്ങളുടെ കഥകള്‍. അപ്പോഴെല്ലാം മനസില്‍ വിങ്ങി നിന്നു മൗനം വിതുമ്പുന്ന ഒരു നിഴല്‍. പ്രണയമെന്ന വാക്കിന്‍റെ ഭംഗിയില്‍ കാത്തു വച്ച, ഒളിച്ചു വച്ച കുസൃതി. പോര്‍ട്ടിക്കോയ്ക്കപ്പുറത്തു വരാന്തയില്‍ വച്ച് ആദ്യമായി കണ്ടത്. പിന്നെ, ഓഡിറ്റോറിയത്തിലെ തിരക്കിനിടെ പരിചയപ്പെട്ടത്. പരസ്പരം പറയാനാകാതെ, മനസി നെ അക്ഷരങ്ങളിലേക്കു പകര്‍ത്തി നല്‍കിയത്. അന്നു മൊബൈല്‍ ഫോണുണ്ടായിരുന്നില്ല. ഇ മെയ്ലുകള്‍ പ്രചാരത്തിലായിട്ടില്ല. ഹൃദയത്തിന്‍റെ ഭാഷയെന്തെന്ന് തിരിച്ചറിഞ്ഞ ദിവസം. അങ്ങനെ എഴുതിക്കൂട്ടിയ എത്രയോ കവിതയുടെ കഷണങ്ങള്‍ ചിതറി ക്യാംപസുകളിലോരോന്നിലും. ലോകത്തോരോയിടത്തും പ്രണയത്തിന്‍റെ കനലെരിഞ്ഞ് അങ്ങനെ എത്രയെത്ര പ്രണയ ലേഖനങ്ങള്‍... ഇന്ന് ആരെങ്കിലും എഴുതാറുണ്ടോ പ്രേമ ലേഖനം? മൊബൈല്‍ ഫോണ്‍ സ്ക്രീനിന്‍റെ ഫ്ളുയിഡ് ബാക് ഗ്രൗണ്ടില്‍ തെളിയുന്ന ഫോര്‍വേഡഡ് മെസെജുകളല്ല, വെളുത്ത പേപ്പറില്‍ കോറിയിടു ന്ന അക്ഷരങ്ങളിലെ പ്രേമലേഖന ത്തെക്കുറിച്ചാണു പറയുന്നത്.
ഗ്രഹാം ഗ്രീന്‍ എന്ന ഇംഗ്ലിഷ് നോവ ലിസ്റ്റ് തന്‍റെ ഭാര്യയ്ക്കെഴുതിയ വരികള്‍, ലോകം മുഴുവന്‍ അതേറ്റു പാടി.
ഓ, ഡാര്‍ലിങ് പ്ലീസ് മേക്ക് ദ ടൈം ഗോ ക്യുക്ലി ടില്‍ വീ മീറ്റ്...
ഐ ഗെറ്റ് വേവ്സ് ഒഫ് ഇംപേഷ്യന്‍സ് ആന്‍ഡ് എക്സൈറ്റ്മെന്‍റ് ആന്‍ഡ്
ഏക്ക് റ്റു മേക്ക് ഇറ്റ് റിയല്‍...
ഭാര്യയോടുള്ള പ്രണയത്തിന്‍റെ തീത്തിളക്കത്തിന് ഒരു കത്തിന്‍റെ ഔപചാരിക ത വേണ്ടെന്ന് അറിയാനുള്ള പാണ്ഡിത്യമുണ്ടായിരുന്നു ഗ്രഹാം ഗ്രീന്‍ എന്ന എഴുത്തുകാരന്. തീവ്രമായ പ്രണയത്തിന്‍റെ വഴി അക്ഷരങ്ങളില്‍ നിറം ചാര്‍ത്തുമെ ന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കാവ്യലോകത്തിന്‍റെ സുഗന്ധം അറിയാതെ തന്നെ കാറ്റാടി മരച്ചുവട്ടിലും കെമിസ്ട്രി ലാബിന്‍റെ ഇടനാഴിയിലും ഇംഗ്ലിഷ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റൈ കോറിഡോറിലും പ്രണയം പെയ്തിറങ്ങി, അന്നും ഇന്നും. പറയാന്‍ മറന്ന പ്രണയങ്ങള്‍ പൂവിട്ടത് കത്തുകളിലായിരുന്നു. പക്ഷേ ഇന്നോ?
കാലം മാറി, പ്രണയവും. ഇന്‍സ്റ്റന്‍റ് മെസെജിന്‍റെ വേഗത്തിലാണു പ്രേമം. സ് മൈലി ചിഹ്നങ്ങളും സിംബലുകളുമാണു ദൂതന്മാര്‍. പോസ്റ്റ്മാനെ കാത്തിരിക്കുന്നവരില്ല. കൂട്ടുകാരുടെ കൈയില്‍ കൊടുത്തയയ്ക്കുന്ന കവറില്‍ രഹസ്യങ്ങളില്ല.
ഫെബ്രുവരി പതിനാലിന് അടിവരയിട്ടെഴുതുന്ന രണ്ടു വാക്കുകളാണു പ്രണയത്തില്‍ മഷിപടരുന്ന ഒരേയൊരു ദിനം. വലന്‍റൈന്‍സ് ഡേയില്‍ ആശംസാ കാര്‍ഡിന്‍റെ അടിക്കുറിപ്പിലൊരു പേര്, അല്ലെങ്കില്‍ ഒരു കൈയൊപ്പ്.
വെറുതെയെങ്കിലും ഓര്‍ക്കാം മലയാള കവിതയുടെ വസന്തകാലത്തെ അല്‍പ്പനേരം. എഴുത്തിന്‍റെ വഴികളില്‍ ഇന്നും നിറഞ്ഞൊഴുകുന്ന കാല്‍പ്പനികരായ ഗാനരചയിതാക്കളോട് സംസാരിക്കാം. വാക്കില്‍ പ്രണയം നിറയാതെ, മഷിയിലേ ക്കു വാക്കു പടരുമോ? കവിതകള്‍ കനകച്ചിലങ്കയണിഞ്ഞത്, ശൃംഗാരച്ചുവടുകളാടിയത്... സ്നേഹം നിറഞ്ഞ ഹൃദയത്തെ ജോണ്‍ കീറ്റ്സ് ഓര്‍മിക്കുന്നതിന്‍റെ മധുരം മറക്കുമോ ആരെങ്കിലും.
ദ ലാസ്റ്റ് ഒഫ് യുവര്‍ കിസസ് വാസ് ഓള്‍വെയ്സ് സ്വീറ്റസ്റ്റ്, ദ ലാസ്റ്റ് സ്മൈല്‍ ദ ബ്രൈറ്റസ്റ്റ്, ദ ലാസ്റ്റ് മൂവ്മെന്‍റ് ദ ഗ്രെയ്സ്ഫുളസ്റ്റ്...
ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ അള്‍ട്രാമോഡേണ്‍ ലവ് മെസെജുകള്‍ക്കില്ല ഈ വരികളുടെ തീവ്രത, തീര്‍ച്ച.
മനസും ചിന്തകളും മാറിയ ഇംഗ്ലിഷുകാരെക്കുറിച്ച് സര്‍വെകളേറെ നടക്കുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു ലവ് ലെറ്ററുകളുടെ സര്‍വെ. ഒമ്പതു ശതമാനം ആളുകള്‍ മാത്രമേ പ്രണയ ലേഖനം എഴുതുന്നുള്ളൂ ബ്രിട്ടനില്‍. ആകെ ബ്രിട്ടിഷുകാരില്‍ പതിനൊന്നു ശതമാനം മാത്രമേ ഏതെങ്കിലും തരത്തില്‍ പ്രണയം കലര്‍ന്ന വാക്കുകള്‍ കുറിക്കുന്നുള്ളൂ. ഒരു സര്‍വെ നടത്താം കേരളത്തിലും. കവിതകള്‍ ഏറെ പിറവിയെടുത്ത, കഥകള്‍ക്കു പശ്ചാത്തലമൊരുങ്ങിയ, ക്യാംപസുകളില്‍ നിന്നു തുടങ്ങട്ടെ അന്വേഷണം. കണ്ണീരൊലിച്ചു കരിമഷി പടര്‍ന്ന കടലാസു കഷണങ്ങള്‍ എത്രയുണ്ടാകും ഇവിടെ? നന്ദി പറയാം ഗവേഷകര്‍ക്ക്, മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കാന്‍ കാലമിത്ര യും വൈകിയതിന്, ഇ മെയ്ല്‍ അവതരിപ്പിക്കാന്‍ കുറേക്കാലം കാത്തിരുന്നതിന്...
Close...
Maximum Character Allowed -
4000