മഅദനി: ജാമ്യാപേക്ഷ 10ന്
Published : Tuesday,
February 08,
2011
ബംഗളൂരു
ബംഗളൂരു സ്ഫോടന പരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ വാദം കേള്‍ക്കാനായി കര്‍ണാടക ഹൈക്കോടതി നാളത്തേക്കു മാറ്റി. കേസ് പഠിക്കാന്‍ രണ്ടു ദിവസം കൂടി അനുവദിക്കണമെന്ന അഡ്വക്കെറ്റ് ജനറല്‍ അശോക് ഹരണഹള്ളിയുടെ അപേക്ഷ ജസ്റ്റിസ് വി. ജഗദ്നാഥന്‍ അംഗീകരിക്കുകയായിരുന്നു. മഅദനി ഉള്‍പ്പെടെ 31 പേര്‍ക്കെതിരേയാണു കുറ്റപത്രം. കേസില്‍ പ്രതിചേര്‍ക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു കാണിച്ചാണ് മഅദനി ജാമ്യാപേക്ഷ നല്‍കിയത്.
കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിന് കൊല്ലം അന്‍വാര്‍ശേരിയിലെ മദ്രസയില്‍ നിന്നാണ് മഅദനിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയും ലഷ്കര്‍ ഭീകരനുമായ തടിയന്‍റവിട നസീറിന്‍റെ മൊഴിയാണ് മഅദനിക്കെതിരേ മുഖ്യതെളിവായി പരിഗണിച്ചിരിക്കുന്നത്.
Close...
Maximum Character Allowed -
4000