Tuesday, May 22, 2012   10:34 PM IST
Vaartha BlogRSS
Loading
മാറാട്:4പ്രതികള്‍ക്ക് തടവ്
Published : Friday, February 11, 2011
|
  
Text Size
കോഴിക്കോട്

മാറാട് തെക്കേപ്പുറത്ത് എറമുള്ളാന്‍റെ ഭാര്യ നബീസയുടെ വീട് ആക്രമിച്ച് തീവച്ച് നശിപ്പിച്ച കേസില്‍ അരയസമാജം പ്രവര്‍ത്തകരായ നാലുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 11,000 രൂപ വീതം പിഴയും മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി തടവ് അനുഭവിക്കണം. തേക്കേതൊടി ദേവന്‍ (49), ചോയിച്ചന്‍റകത്ത് ആനന്ദന്‍ (37), കേളപ്പന്‍റകത്ത് സുജിത്ത് (29), അരയച്ചന്‍റകത്ത് പ്രഹ്ളാദന്‍ (33) എന്നിവര്‍ക്കാണു പ്രത്യേക കോടതി ജഡ്ജി സോഫി തോമസ് ശിക്ഷ വിധിച്ചത്. കേസിലുള്‍പ്പെട്ടിരുന്ന അരയച്ചന്‍റകത്ത് ബാലന്‍ (59), കേളപ്പന്‍റകത്ത് സജീവന്‍ എന്ന വെങ്കിട്ടന്‍ (35) എന്നിവരെ കോടതി വെറുതെ വിട്ടു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ (സാമുദായിക സ്പര്‍ധ വളര്‍ത്തല്‍) പ്രകാരം ഒരുവര്‍ഷവും 143 (അന്യായമായി സംഘം ചേരല്‍) വകുപ്പുപ്രകാരം ഒരുമാസവും 147 (കലാപമുണ്ടാക്കല്‍) വകുപ്പ് പ്രകാരം മൂന്നുമാസവും 427 (കലാപത്തിന് പ്രേരിപ്പിക്കുക) വകുപ്പ് പ്രകാരം ഒരു വര്‍ഷവും 436 (വീടിന് തീവയ്ക്കുക) വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 10000 രൂപ പിഴയും 450 (വീട്ടില്‍ അതിക്രമിച്ച് കയറല്‍) വകുപ്പ് പ്രകാരം രണ്ടുവര്‍ഷം തടവും 1000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

2002 ജനുവരി മൂന്നിന് രാത്രിയാണു കേസിനാസ്പദമായ സംഭവം. അഞ്ചുപേര്‍ കൊല്ലപ്പെട്ട ഒന്നാം മാറാട് കലാപത്തിനിടയിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വീട് ആക്രമിച്ച് തീകൊടുത്തതെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.ഡി. രവി ഹാജരായി.
Rate This News :
Latest News