Tuesday, May 22, 2012   10:35 PM IST
Vaartha BlogRSS
Loading
കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചു
Published : Friday, February 11, 2011
|
  
Text Size
നെടുമങ്ങാട്

നെടുമങ്ങാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്‍റെ നവീകരണ ഉദ്ഘാടനം കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചു. ഇന്നലെ വൈകിട്ട് റസ്റ്റ് ഹൗസ് അങ്കണത്തില്‍ നടന്ന യോഗമാണു കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചത്.

നഗരസഭയിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ കോണ്‍ഗ്രസിലെ ആശ ഗീതയുടെ പേരു നോട്ടീസില്‍ അച്ചടിക്കുകയോ, ഇവരെ ചടങ്ങില്‍ ക്ഷണിക്കുകയോ ചെയ്തില്ലെന്നാരോപിച്ചാണു നഗരസഭയിലെ കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ബിനുവിന്‍റെ നേതൃത്വത്തില്‍ യോഗം ബഹിഷ്കരിച്ചത്. പ്രതിപക്ഷാംഗങ്ങള്‍ കറുത്ത തുണികൊണ്ടു വായ മൂടിക്കെട്ടി വേദിക്കു പുറത്തിരുന്നാണു യോഗം ബഹിഷ്കരിച്ചത്.

പ്രതിഷേധത്തിനിടയില്‍ മന്ത്രി എം. വിജയകുമാര്‍ നവീകരണ യോഗം ഉദ്ഘാടനം ചെയ്തു. മാങ്കോട് രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍പെഴ്സണ്‍ ലേഖ സുരേഷ്, വൈസ് ചെയര്‍മാന്‍ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ആശംസാ പ്രസംഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടയിരുന്നു ഉദ്ഘാടനം. പിഡബ്ല്യൂഡി 25 ലക്ഷം രൂപ മുടക്കി ഒന്നാം നിലയും ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയാണു റസ്റ്റ് ഹൗസ് നവീകരിച്ചത്.
Rate This News :
Latest News