Tuesday, May 22, 2012 10:39 PM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Kerala News
സന്തോഷമുണ്ടെ ന്നു മുരളീധരന്
Published :
Tuesday,
February 15,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
തിരുവനന്തപുരം
20 മാസത്തെ കാത്തിരിപ്പിനു വിരാമമിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെ ന്നു കെ. മുരളീധരന്. എന്നാല്‍, ഇക്കാര്യത്തില്‍ ഏറ്റവുമധികം സന്തോഷിക്കേണ്ട ആള് ഇന്നു ജീവിച്ചിരിപ്പില്ലെന്നുള്ള വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എളിയ പ്രവര്ത്തകന് എന്ന നിലയില്‍ ശിഷ്ടകാലം പാര്‍ട്ടിക്കുവേണ്ടി സജീവമായി രംഗത്തുണ്ടാകും. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരു സാധാരണ പ്രവര്ത്തകന് എന്തു ചെയ്യാന്‍ കഴിയുമോ, അതു ചെയ്യും. ഏതെങ്കിലും പദവികള്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ കേന്ദ്രത്തിലെയും കേരളത്തിലെയും പാര്‍ട്ടി നേതൃത്വങ്ങള്‍ തീരുമാനിക്കും. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. ഒപ്പം ഉറച്ചുനിന്ന പ്രവര്‍ത്തകരെ രണ്ടാം തരക്കാരായി കാണരുതെന്ന അഭ്യര്‍ഥന മാത്രമാണു നേതൃത്വത്തോടുള്ളത്.
ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ ആവശ്യമില്ല. പാര്‍ട്ടിയെ ശക്തമായി നയിക്കാന്‍ കഴിയുന്ന നേതൃത്വം ഇന്നുണ്ട്. എല്ലാവരെയും യോജിപ്പിച്ചു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റെങ്കിലും നേടാന്‍ കഴിയും.
20 മാസത്തെ കാലതാമസം എല്ലാ വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുന്നതിനു സഹായകമായി. 2009 ജൂലൈ 31നാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വന്‍ വിജയത്തിന്റെ പങ്കുപറ്റാന്‍ ചെല്ലുന്നോ എന്നായിരുന്നു അന്നു ചിലരുടെ സംശയം. വീണ്ടും ചെന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ചിലര്‍ സംശയിച്ചു. എന്നാല്‍, തുടര്‍ന്നങ്ങോട്ട് സജീവമായി പ്രവര്‍ത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപാധികളില്ലാതെ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേതാക്കളുടെ സംശയങ്ങള്‍ ദൂരീകരിച്ചെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
പോളിടെക്നിക് അപേക്ഷ ജൂണ്‍ രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്‍ഷത്തെ പ്ര....
ഒമാനില്‍ അധ്യാപകര്‍
സുല്‍ത്താനേറ്റ് ഒഫ് ഒമാനില്‍ ഉടന്‍ ആരംഭിക്കുന്ന ബിര്‍ല പബ്ലിക് സ്കൂളില്‍ ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
FIRST WIKIPEDIA TOWN
ഒരു സംശയം വന്നാല്‍ എന്തു ചെയ്യും. മുതിര്‍ന്നവരോടോ അറിവുള്ളവരോടോ ചോദിക്കുന്നതായിരുന്നു മുമ്പത്തെ....
Related News
ശെല്‍വരാജിനെ വേണ്ട
പിന്നില്‍ ഗൂഢാലോചന
രണ്ടു പേരും യോഗ്യര്‍
"എല്ലാം പാര്‍ട്ടി തീരുമാനിക്കും'
Latest News
ശ്രീനഗറില്‍ നിന്നു യാത്രാ വിമാനത്തിന് അനുമതി നിഷേധ...
സന്തോഷ് ട്രോഫി: കേരളം സെമിയില്‍
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം കൊച്ചിയില്‍
സാങ്മയെ കാണാന്‍ സോണിയ വിസമ്മതിച്ചു
ഇന്ധനവില വര്‍ധിപ്പിക്കില്ല
തടവുകാരനു വാര്‍ഡന്റെ മര്‍ദനം
എംപിമാര്‍ക്കു ചുവപ്പ് ലൈറ്റ്: നീക്കം സോണിയ തടഞ്ഞു
എയര്‍ഇന്ത്യയുടെ നഷ്ടം 250 കോടി കവിഞ്ഞു
രാജീവ് ഗാന്ധിയുടെ ഘാതകനു 91 ശതമാനം മാര്‍ക്ക്
കെഎസ്ആര്‍ടിസി ജീവനക്കാരുടെ വേതന കരാര്‍ പുതുക്കി
സൂപ്പര്‍ കമ്മിഷന് ചമയേണ്ട
ബൈക്ക് അപകടം: മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു
ജയിലുകളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല
രാജിവയ്ക്കുമെന്നു വിഎസ് കത്തില്‍ പറഞ്ഞിട്ടില്ല
സിപിഎമ്മിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല
More Stories >>
വളഞ്ഞു