വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
Published : Friday,
February 18,
2011
ന്യൂഡല്‍ഹി
ഹോണ്ടയുടെ ഇന്ത്യയില്‍ വിറ്റ 57,853 സിറ്റി കാറുകള്‍ തിരിച്ചുവിളിക്കുന്നു. എന്‍ജിന്‍ ഭാഗത്തെ തകരാര്‍ പരിഹരിക്കാനാണിതെന്നു കമ്പനി. ആഗോള വ്യാപകമായി നടക്കുന്ന റീകോളിന്‍റെ ഭാഗമാണിത്.
നവംബര്‍ 2008നും ഡിസംബര്‍ 2009നും ഇടയില്‍ നിര്‍മിച്ച മൂന്നാം തലമുറ സിറ്റി മോഡലുകളാണു തിരിച്ചുവിളിക്കുന്നത്. എന്‍ജിനിലെ തകരാറുള്ള സ്പ്രിങ് മാറ്റി പുതിയതു സൗജന്യമായി ഘടിപ്പിച്ചു നല്‍കുമെന്നു കമ്പനി വൃത്തങ്ങള്‍. ഇതേക്കുറിച്ച് ഉപയോക്താക്കളെ നേരിട്ട് അറിയിക്കും. ഗുണനിലവാരം ഉയര്‍ന്ന നിലയില്‍ കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമാണ് റീകോള്‍.
എന്‍ജിനിലെ സ്പ്രിങ് തകരാര്‍ പരിഹരിക്കുന്നതിന് ആഗോള വ്യാപകമായി 6,93,497 യൂണിറ്റുകളാണ് ഹോണ്ട മോട്ടോര്‍ തിരിച്ചുവിളിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ വിറ്റ ഹോണ്ട ജാസിനെ റീകോള്‍ ബാധിക്കില്ല.
രണ്ടാം തലമുറയില്‍പ്പെട്ട സിറ്റി സെഡാന്‍റെ ഇന്ത്യയില്‍ വിറ്റ 8,532 യൂണിറ്റുകള്‍ 2010 ജനുവരിയില്‍ തിരിച്ചുവിളിച്ചിരുന്നു. ആഗോള റീകോളിന്‍റെ ഭാഗമായിരുന്നു അതും. പവര്‍ വിന്‍ഡോ സ്വിച്ചിനായിരുന്നു അന്നു തകരാര്‍. ആഗോളവ്യാപകമായി കഴിഞ്ഞവര്‍ഷം പത്തു ലക്ഷത്തിലേറെ വാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിച്ചിരുന്നു. പവര്‍ വിന്‍ഡോ സ്വിച്ചിലും സേഫ്റ്റി എയര്‍ ബാഗിലും അടക്കമുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിനായിരുന്നു ഇത്.
Close...
Maximum Character Allowed -
4000