Tuesday, May 22, 2012   10:40 PM IST
Vaartha BlogRSS
Loading
ഇന്‍ഡിക്ക മണ്ടൂസ്
Published : Friday, February 18, 2011
|
  
Text Size
കൊച്ചി

2010ലെ ഐപിഎല്‍ ലേലത്തില്‍ റാങ്ദെവൂ സ്പോര്‍ട്സ് വേള്‍ഡ് അപ്രതീക്ഷിതമായി കൊച്ചി ആസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസി സ്വന്തമാക്കിയത് മുതല്‍ കേരളം കാത്തിരുന്നതു കൊച്ചിയുടെ സ്വന്തം ഐപിഎല്‍. മലയാളിയുടെ കണ്‍മുന്നില്‍ കലൂര്‍ ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്‍നിറയെ കളികള്‍. എന്നാല്‍, ടീം ഉടമകള്‍ അക്ഷരാര്‍ഥത്തില്‍ കേരളത്തെ പറഞ്ഞുപറ്റിച്ചു. കൊച്ചിയുടെ പേരില്‍ തുടങ്ങിയ ഐപിഎല്‍ ടീമിനെ നരേന്ദ്ര മോഡി നയിക്കുന്ന ഗുജറാത്തിന് അടിയറ വച്ചു. ഈ നെറികേടില്‍ നാടെങ്ങും കനത്ത പ്രതിഷേധം.

ടീം രൂപീകരിച്ചതു മുതല്‍ ഏറെ പ്രതീക്ഷയിലായിരുന്നു മലയാളികള്‍. കൊച്ചി ടസ്കേഴ്സ്, കൊച്ചി സുല്‍ത്താന്‍സ്... തുടങ്ങി മലയാളി ആരാധകര്‍ സ്വന്തം ടീമിനായുള്ള പേരുകളെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാക്കി. എന്നാല്‍, കഴിഞ്ഞ ദിവസം ടീമിന്‍റെ പേരു പ്രഖ്യാപിച്ചപ്പോള്‍ അതില്‍ കൊച്ചി പോയിട്ട് കേരളം പോലുമില്ല. ഇപ്പോള്‍ വേദിയും കേരളത്തില്‍ വേണ്ടെന്ന് ഉടമകള്‍. കൊച്ചി ടീമിന്‍റെ ആസ്ഥാനം അഹമ്മദാബാദ് ആക്കണം പോലും!

രാജ്യത്തെ പ്രമുഖ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തം നാടിന്‍റെ പേരിലാണു ടീം രൂപീകരിച്ചത്. രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെക്കാന്‍ ചാര്‍ജേഴ്സ് തുടങ്ങിയവ ഉദാഹരണങ്ങള്‍. എന്നാല്‍, കേരളത്തിനു വേണ്ടി റാങ്ദെവൂ സ്പോര്‍ട്സ് വേള്‍ഡ് തുടങ്ങിയ ടീമില്‍ കേരളത്തിന്‍റെ ലാഞ്ഛന പേരില്‍പ്പോലുമില്ല. ഇന്‍ഡി കമാന്‍ഡോസ് എന്നു പേരിട്ട ടീമില്‍ മലയാളി ഫ്ളേവര്‍ അപൂര്‍വം ചില കളിക്കാരില്‍ മാത്രം.

കേരളത്തിനു കായിക ഭൂപടത്തില്‍ ഇടം നേടിക്കൊടുക്കുമായിരുന്ന മത്സരവേദികള്‍ പോലും ഗുജറാത്തിനു കൈമാറി, നരേന്ദ്ര മോഡിയുടെ താത്പര്യം സംരക്ഷിക്കുക യാണ് റാങ്ദെവൂ സ്പോര്‍ട്സ് വേള്‍ഡ് ചെയ്തത്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോടികള്‍ മുടക്കി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിച്ചതും വെറുതേ. കേരളത്തില്‍ വിനോദ നികുതി കൂടിപ്പോയെന്നും ഇടക്കൊച്ചി സ്റ്റേഡിയം യാഥാര്‍ഥ്യമാകില്ല എന്നുമാണ് ടീം ഉടമകളുടെ കണ്ടെത്തല്‍. ഐപിഎല്‍ ലേലത്തിനു ശേഷമല്ല കേരളത്തില്‍ വിനോദ നികുതി കൂട്ടിയത്. ലേലം നടക്കുമ്പോഴും ഇവിടെ കെസിഎയ്ക്കു സ്വന്തം സ്റ്റേഡിയമില്ലായിരുന്നു. ഇപ്പോള്‍ പറയുന്നതു മുട്ടാപ്പോക്കാണെന്നും, ലേലത്തില്‍ അഹമ്മദാബാദിനു സ്വന്തമാക്കാന്‍ കഴിയാതെ പോയ ഫ്രാഞ്ചൈസി വളഞ്ഞ വഴിയില്‍ സ്വന്തമാക്കാന്‍ തന്നെയാണ് കേരളത്തി ന്‍റെയും കൊച്ചിയുടെയും പേര് ഉപയോഗിച്ചതെന്നു വ്യക്തം.

കൊച്ചിയില്‍ കളിക്കുന്നത് ടീമിന്‍റെ വളര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിക്കുമെന്നാണു ഫ്രാഞ്ചൈസി വേദി മാറ്റം ആവശ്യ പ്പെട്ട് ബിസിസിഐയ്ക്കന ല്‍കിയ കത്തില്‍ പറയുന്നു. വിലയിരുത്തല്‍.കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ പിച്ചിന് ഏഴുമത്സരങ്ങള്‍ കളിക്കാനുള്ള നിലവാരമില്ലെന്നു മറ്റൊരു കണ്ടെത്തല്‍. കേരളത്തിലെ ഉയര്‍ന്ന വിനോദ നികുതിയും ഒരു കാരണം.
Rate This News :
Latest News