ശ്രീശാന്ത് ആദ്യ മലയാളി താരം
Published : Saturday,
February 19,
2011
ധാക്ക
ലോകകപ്പ് ആദ്യ മത്സരത്തില്‍ മലയാളി താരം ശ്രീശാന്ത് ബോളെറിയും. ലോകകപ്പ് കളിക്കുന്ന ആദ്യമലയാളിയെന്ന ബഹുമതിക്കാണ് ഇതോടെ ശ്രീശാന്ത് അര്‍ഹനാകുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീശാന്ത് ടീമിലിടം നേടിയിരുന്നെങ്കിലും അദ്ദേഹത്തിനു ബോളിങ്ങിന് അവസരം ലഭിച്ചില്ല.
സുനില്‍ വാത്സ്യാരാണ് ഇതിനു മുന്‍പു ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ സ്ഥാനം നേടിയ മലയാളി താരം. 1983ലെ ലോകകപ്പിലായിരുന്നു അദ്ദേഹം ടീമിലിടം നേടിയത്. എന്നാല്‍ അദ്ദേഹത്തിനു ബോളെറിയാന്‍ അവസരം ലഭിച്ചില്ല.
പരിശീലനത്തിനിടെ പേസ് ബൗളര്‍ ആശിഷ് നെഹ്റയ്ക്കു പരുക്കേറ്റതിനെത്തുടര്‍ന്നാണു ശ്രീശാന്തിന് അവസരം ലഭിച്ചത്. നെഹ്റയ്ക്കു പകരം ശ്രീശാന്തോ മുനാഫ് പട്ടേലോ ടീമിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ലോകകപ്പ് ടീം പ്രഖ്യാപനത്തില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പേസ് ബൗളര്‍ പ്രവീണ്‍ കുമാറിന്‍റെ പരുക്ക് ഭേദമാകാത്തതിനെത്തുടര്‍ന്നു ശ്രീശാന്തിനെ ടീമിടുള്‍പ്പെടുത്തുകയായിരുന്നു.
Close...
Maximum Character Allowed -
4000