മോഹന്‍ലാലിനെതിരേ കേസ്
Published : Saturday,
February 19,
2011
തൃശൂര്‍
ചലച്ചിത്രതാരം മോഹന്‍ലാലിനെതിരേ ഡോ. സുകുമാര്‍ അഴിക്കോട് ക്രിമിനല്‍ കേസ് നല്‍കി. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകരായ ജയസൂര്യ, ലിന ജയസൂര്യ എന്നിവര്‍ മുഖേനയാണു കേസ് നല്‍കിയത്. ജഡ്ജി പി.എസ്. ആന്‍റണി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ടു മാര്‍ച്ച് 17ന് അഴിക്കോടിനെ വിസ്തരിക്കും.
നടന്‍ തിലകന്‍ പ്രശ്നവുമായി ബന്ധപ്പെട്ടു മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശമാണു കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അഴിക്കോടിനു മതിഭ്രമമാണെന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരേ നേരത്തേ അയച്ച നോട്ടീസിനു മോഹന്‍ലാല്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
Close...
Maximum Character Allowed -
4000