ലിബിയ: മരണസംഖ്യ ഉയരുന്നു
Published : Sunday,
February 20,
2011
ബെന്‍ഗാസി
ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിക്കെതിരേയുള്ള പ്രക്ഷോഭത്തിനിടെ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 15 മുതല്‍ 200 വരെ വര്‍ധിച്ചെന്നാണു കണക്ക്. 84 പേരുടെ മരണം മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ആശുപത്രി ജോലിക്കാര്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍ നിന്നാണു ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വിവരം ശേഖരിച്ചത്. വെടിയേറ്റാണു മിക്കവരും കൊല്ലപ്പെട്ടത്.
പ്രക്ഷോഭകര്‍ ബെന്‍ഗാസിയില്‍ പ്രവേശിച്ചതായി നാഷണല്‍ കോണ്‍ഫറന്‍സ് ഒഫ് ദ് ലിബിയന്‍ ഒപ്പോസിഷന്‍ (എന്‍സിഎല്‍ഒ) അവകാശപ്പെട്ടു. ടുണീഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വിജയത്തിലെത്തിയതാണു ലിബിയന്‍ പ്രക്ഷോഭങ്ങള്‍ക്കു പിന്‍ബലം. 41 വര്‍ഷമായി ലിബിയയില്‍ ഭരണം നടത്തുകയാണു ഗദ്ദാഫി.
Close...
Maximum Character Allowed -
4000