വിവയ്ക്ക് തകര്‍പ്പന്‍ ജയം
Published : Monday,
February 21,
2011
കണ്ണൂര്‍
ഐ ലീഗ് ഫുട്ബോളില്‍ എയര്‍ ഇന്ത്യയ്ക്കെതിരേ 7-1ന്‍റെ തകര്‍പ്പന്‍ ജയത്തോടെ വിവ കേരള ഐ ലീഗ് ഫുട്ബോളില്‍ മികച്ച തിരിച്ചുവരവ് നടത്തി. ലീഗില്‍ വിവയുടെ രണ്ടാം ജയം മാത്രമാണിത്. ജനുവരിയില്‍ മോഹന്‍ ബഗാനെതിരേയായിരുന്നു വിവയുടെ ആദ്യ ജയം.
പി.കെ. അനില്‍ കുമാറിന്‍റെ ഹാട്രിക്കും കര്‍മ്മയുടെ രണ്ട് ഗോളുകളും വിവയുടെ വിജയത്തില്‍ നിര്‍ണായകം. 38ാം മിനിറ്റില്‍ ഫെലിക്സ് ചിമാവു മറ്റൊരു ഗോള്‍ നേടിയപ്പോള്‍ ടീമില്‍ പുതുതായെത്തിയ എന്‍.പി. പ്രദീപ് 90ാം മിനിറ്റില്‍ ഗോള്‍ പട്ടിക തികച്ചു. ജയത്തോടെ 11 പോയി ന്‍റുമായി 12ാം സ്ഥാനത്തെത്താന്‍ വിവയ്ക്കായി.
ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ നേടി ഗോള്‍വേട്ടയ്ക്കു തുടക്കമിട്ട വിവാ രണ്ടാം പകുതിയില്‍ അഞ്ചു ഗോള്‍ നേടി. ഏഴാം മിനിറ്റിലായിരുന്നു വിവായുടെ ആദ്യ ഗോള്‍. ചിന്ത ചന്ദ്രശേഖര്‍ ഇടതുവിങില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ പാസ് അനില്‍കുമാര്‍ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ആദ്യ മിനിറ്റില്‍തന്നെ അനില്‍കുമാര്‍ ഗോള്‍വേട്ട തുടര്‍ന്നു. 69ാം മിനിറ്റിലായിരുന്നു എയര്‍ ഇന്ത്യയുടെ ആശ്വാസ ഗോള്‍. മന്‍ജിത് സിങ് നല്‍കിയ പാസ് ഒക്കരോഗര്‍ പ്രൈസ് ഗോളാക്കുകയായിരുന്നു. ഹാട്രിക് നേടിയ അനില്‍കുമാറാണ് കളിയിലെ താരം.
Close...
Maximum Character Allowed -
4000