ഈജിപ്റ്റില്‍ ബാങ്കുകള്‍ തുറന്നു
Published : Monday,
February 21,
2011
കെയ്റോ
ഈജിപ്റ്റില്‍ ഒരാഴ്ചയ്ക്കു ശേഷം ബാങ്കുകളും മറ്റ് ഓഫിസുകളും ഇന്നലെ പ്രവര്‍ത്തിച്ചു. പിരമിഡുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്നലെ പ്രവര്‍ത്തിച്ചു. 18 ദിവസം നീണ്ട മുബാരിക്ക് വിരുദ്ധ സമരം ഈജിപ്റ്റിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രസിഡന്‍റ് ഹോസ്നി മുബാരക്കിനു ശേഷം അധികാരം ഏറ്റെടുത്ത സൈന്യം ശനിയാഴ്ച സമരങ്ങള്‍ നിരോധിച്ചിരുന്നു. തൊഴിലാളികള്‍ സമരം നടത്തിയാല്‍ നേരുടുമെന്നു സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉറപ്പുനല്‍കുന്ന ഭരണഘടനാ പരിഷ്കാരം താമസിയാതെ തയാറാക്കുമെന്നു സൈനിക ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് അടിയന്തരാവസ്ഥാ നിയമം പിന്‍വലിക്കുമെന്നും വാഗ്ദാനമുണ്ട്. വാഗ്ദാനങ്ങള്‍ എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രക്ഷോഭകര്‍ കെയ്റോയില്‍ ചില സ്ഥലങ്ങളില്‍ ഇന്നലെയും തടിച്ചുകൂടിയിരുന്നു.
Close...
Maximum Character Allowed -
4000