Tuesday, May 22, 2012   10:47 PM IST
Vaartha BlogRSS
Loading
ബഹ്റിന്‍ ഗ്രാന്‍ഡ് പ്രീ റദ്ദാക്കി
Published : Wednesday, February 23, 2011
|
  
Text Size
മന്‍ബാമ

ഫോര്‍മുലാ വണ്‍ സീസണിലെ ആദ്യ ഗ്രാന്‍ഡ് പ്രീയായ ബഹ്റിന്‍ ഗ്രാന്‍ഡ് പ്രീ രാജ്യത്തെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചു. മാര്‍ച്ച് ആദ്യമായിരുന്നു ബഹ്റിനില്‍ റേസ് നടക്കേണ്ടിയിരുന്നത്. രാജ്യത്തെ പ്രശ്നങ്ങളെത്തുടര്‍ന്നു ഗ്രാന്‍ഡ് പ്രീ റദ്ദാക്കിയെന്ന് ബഹ്റിനിലെ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് എഫ് വണ്‍ ചീഫ് ബെര്‍ണി എക്ലെസ്റ്റോണിനെ ടെലിഫോണില്‍ അറിയിക്കുകയായിരുന്നു.

രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രദ്ധ. ഗ്രാന്‍ഡ് പ്രീ നടത്താനുള്ള അവസ്ഥയിലല്ല രാജ്യം- ഹമദ് പറഞ്ഞു. ഇതോടെ മാര്‍ച്ച് 27ന് ഓസ്ട്രേലിയയില്‍ നടക്കുന്ന ഗ്രാന്‍ഡ് പ്രീയോടെയാകും എഫ് വണ്ണിന്‍റെ ഈ സീസണു തുടക്കമാകുക.

റദ്ദാക്കല്‍ തീരുമാനം ഏറെ നിരാശപ്പെടുത്തിയെന്ന് എക്ലെസ്റ്റോണ്‍. നവംബര്‍ ആറിനു നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയ്ക്കും സെപ്റ്റംബര്‍ 18നു നടക്കുന്ന സിംഗപ്പുര്‍ ഗ്രാന്‍ഡ് പ്രീയ്ക്കും ഇടയിലൊരു ദിനം ബഹ്റിന്‍ ഗ്രാന്‍ഡ് പ്രീ നടത്താനും സാധ്യത. 2004ലാണ് ബഹ്റിന്‍ ആദ്യമായി എഫ് വണ്‍ റേസിന് ആതിഥ്യമരുളിയത്. അന്ന് ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കര്‍ വിജയിയായി.

Rate This News :
Latest News