ഓഹരിവിപണിയില്‍ വന്‍ ഇടിവ്
Published : Thursday,
February 24,
2011
മുംബൈ
ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 545 പോയിന്‍റ് കുറഞ്ഞു17,632 ലും നിഫ്റ്റി 174 താഴ്ന്ന് 5,262 പോയിന്‍റിലുമാണ് ഇന്നു വ്യാപാരം അവസാനിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിനു മുകളിലെത്തിയതാണു കാരണം. രാജ്യത്ത് ഇന്ധന വിലയും നാണയപ്പെരുപ്പവും വര്‍ധിക്കുമെന്ന വിലയിരുത്തലാണു തിരിച്ചടിയുണ്ടാക്കിയത്.
ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ എക്സ്ചേഞ്ചില്‍ ക്രൂഡ് ഓയില്‍ വില 102 ഡോളറില്‍. രണ്ടര വര്‍ഷത്തിലെ കൂടിയ നിരക്കാണിത്. ലിബിയയിലെ ആഭ്യന്തര കലാപമാണു വില വര്‍ധനയ്ക്കു കാരണം. ലിബിയയിലെ മൂന്നു പ്രധാന എണ്ണപ്പാടങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനു നഷ്ടമായെന്ന വാര്‍ത്തയാണ് ആശങ്കയുണ്ടാക്കിയത്. പൊതുമേഖല എണ്ണക്കമ്പനികള്‍, ബാങ്കുകള്‍, വാഹന നിര്‍മാണ കമ്പനികള്‍, കെട്ടിട നിര്‍മാണ കമ്പനികള്‍ തുടങ്ങിയവയുടെ ഓഹരി വിപണികളിലാണു കൂടുതല്‍ നഷ്ടം.
Close...
Maximum Character Allowed -
4000