ജീവനക്കാരെ സ്ഥിരപ്പെടുത്തും
Published : Monday,
February 28,
2011
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെഎസ്ആര്‍ടിസി, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹിക വനവത്കരണം തുടങ്ങിയവ ഒഴികെയുള്ള വകുപ്പുകളില്‍ എട്ടു മുതല്‍ പത്തുവരെ വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാരെയായിരിക്കും സ്ഥിരപ്പെടുത്തുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ 1,919 നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനും തീരുമാനം.
സര്‍ക്കാര്‍ പുതുതായി തുടങ്ങിയ ഒന്‍പതു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങള്‍ക്കാണ് അംഗീകാരം. ഈ നിയമനങ്ങളില്‍ വ്യാപകമായ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. സംസ്ഥാനത്തെ എട്ടു പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്കരണ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ്, ട്രാക്കോ കേബിള്‍സ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, കയര്‍ കോര്‍പ്പറേഷന്‍, യുനൈറ്റഡ് ഇന്ത്യ ലിമിറ്റഡ്, ഹാന്‍ഡ്വീവ്, ടെക്സ്ഫെഡ്, ബാംബൂ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണിത്.
ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലും കിലെയിലും പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതിന്‍റെ ഫലമായി നഗരസഭകളില്‍ 217 അധിക തസ്തികകള്‍ സൃഷ്ടിക്കും.
വിയ്യൂരില്‍ വനിതാ ജയില്‍ തുടങ്ങും. വിഴിഞ്ഞം പദ്ധതിക്ക് 1490 കോടി രൂപ കടമെടുക്കുന്നതിനു സര്‍ക്കാര്‍ ഗ്യാരന്‍റി നില്‍ക്കുന്നതിനു ക്യാബിനറ്റ് തത്വത്തില്‍ അംഗീകാരം നല്‍കി. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പാക്കെജ് പ്രകാരമുള്ള 125 കോടി രൂപ ധനസഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടും. ഇതിനു പുറമേ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത വര്‍ധിപ്പിച്ച തോതിലുള്ള നഷ്ടപരിഹാരം നല്‍കാനുള്ള 217 കോടി അനുവദിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊന്നാനി തുറമുഖ വികസനത്തിനായി ബിഡ് ഇവാല്യുവേഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മലബാര്‍ പോര്‍ട്സിന്‍റെ ഓഫര്‍ അംഗീകരിച്ചു. കൊല്ലം താലൂക്കില്‍പ്പെട്ട രണ്ടു ഹെക്റ്റര്‍ സ്ഥലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍റെ ഒരു പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നതിനു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് ഹൗസിന് 50 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.
മുപ്പതു ബ്ലോക്കുകളില്‍ ഗ്രാമന്യായാലയങ്ങള്‍ തുടങ്ങും. അനെര്‍ട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് കേരളാ റിന്യൂവബിള്‍ എനര്‍ജി ഡവലപ്മെന്‍റ് കമ്പനി എന്നപേരില്‍ ഒരു സംയുക്ത കമ്പനി തുടങ്ങും. തിരുവനന്തപുരത്തു രജിസ്ട്രേഡ് ഓഫിസോടെ ഊര്‍ജ വകുപ്പിനു കീഴില്‍ സെന്‍റര്‍ ഫൊര്‍ കപ്പാസിറ്റി ബില്‍ഡിങ് ഇന്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് കണ്‍സര്‍വേഷന്‍ എന്ന സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാനുള്ള സൊസൈറ്റി മെമ്മോറാണ്ടം അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും അംഗീകാരം നല്‍കി. സ്കൂളുകളില്‍ മലയാളം ഒന്നാംഭാഷയും നിര്‍ബന്ധിത പാഠ്യവിഷയവും ആക്കുന്നതി നു എസ്ഇആര്‍ടി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. കരിക്കകത്ത് സ്കൂള്‍ വാന്‍ മറിഞ്ഞു മരിച്ച കുട്ടികളുടെയും ആയയുടെയും കുടുംബങ്ങള്‍ക്കു രണ്ടുലക്ഷം രൂപ ധനസഹാ യം നല്‍ കും. കൂട ല്‍ മാണിക്യം ദേവസ്വം ആവശ്യപ്പെട്ട അവര്‍ക്കവകാശപ്പെട്ട ഭൂമി ദേവസ്വത്തിനു തിരിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍ധന രോഗികള്‍ക്ക് ഗേറ്റ് വേ പദ്ധതി
തിരുവനന്തപുരം
നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായഫണ്ട് സ്വരൂപിക്കാന്‍ ആരോഗ്യവകുപ്പ് പേയ്മെന്‍റ് ഗേറ്റ് വേ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദേശരാജ്യങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നു സാമ്പത്തിക സഹായം സ്വരൂപിക്കുകയാണ് ലക്ഷ്യം. സി-ഡിറ്റ് സഹകരണത്തോടെയാണ് പദ്ധതി.
സംഭാവന സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്‍റെയും ഇന്‍കം ടാക്സിന്‍റെയും അനുമതി ലഭിച്ചിട്ടുണ്ട്. വെബ്സൈറ്റും നിലവില്‍ വന്നു. 10 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ വെബ്സൈറ്റിലൂടെ സ്വീകരിക്കും. പണം നിക്ഷേപിച്ച വ്യക്തിയുടെ പേരും എന്താവശ്യത്തിനാണോ പണം നല്‍കുന്നത് എന്നതു സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. രോഗികള്‍ക്കാവശ്യമായ മരുന്ന്, ശസ്ത്രക്രിയാ ചെലവുകള്‍ എന്നിവയ്ക്കാണ് പലം ചെലഴിക്കുക.
Close...
Maximum Character Allowed -
4000