US- കൊറിയ സൈനികാഭ്യാസം
Published : Monday,
February 28,
2011
സിയൂള്‍
യുഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം തുടങ്ങി. ഉത്തര കൊറിയയുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ഇരു രാജ്യങ്ങളും സൈനികാഭ്യാസം നടത്തുന്നത്. കര, നാവിക, വ്യോമ സേനകള്‍ അണിനിരക്കുന്ന വിപുലമായ അഭ്യാസ പ്രകടനങ്ങളാണു സംഘടിപ്പിച്ചിരിക്കുന്നത്. 12,300 യുഎസ് സൈനികരും രണ്ടു ലക്ഷത്തോളം ദക്ഷിണ കൊറിയന്‍ സൈനികരും ഇതിനായി അണി നിരക്കും.
അതേസമയം സൈനികാഭ്യാസ നടപടിയെ ഉത്തരകൊറിയ അപലപിച്ചു. രാജ്യത്തേക്ക് അധിനിവേശം നടത്താനുളള തയാറെടുപ്പാണ് അഭ്യാസ പ്രകടനങ്ങളെന്ന് ഉത്തരകൊറിയ ആരോപിച്ചു. എന്നാല്‍ സ്വയം പ്രതിരോധത്തിനുളള മുന്നൊരുക്കമാണിതെന്നു ദക്ഷിണ കൊറിയ പ്രതികരിച്ചു.
Close...
Maximum Character Allowed -
4000