Tuesday, May 22, 2012   10:52 PM IST
Vaartha BlogRSS
Loading
യുവി നയിക്കും
Published : Tuesday, March 08, 2011
|
  
Text Size
ലക്നൗ

ഐപിഎല്‍ നാലാം സീസണില്‍ അരങ്ങേറുന്ന സഹാറാ പൂനെ വാരിയേഴ്സിനെ ഇന്ത്യന്‍ താരം യുവരാജ് സിങ് നയിക്കും. ഏപ്രില്‍ എട്ടിനാണ് നാലാം സീസണ്‍ ആരംഭിക്കുന്നത്. ജനുവരിയിലെ താരലേലത്തില്‍ 18 ലക്ഷം ഡോളറിനാണ് യുവിയെ വാരിയേഴ്സ് സ്വന്തമാക്കിയത്. യുവിയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിനു പുറമെ നാലാം സീസണിനായുള്ള മുപ്പതംഗ ടീമിനെയും വാരിയേഴ്സ് പ്രഖ്യാപിച്ചു.

ആശിഷ് നെഹ്റ, റോബിന്‍ ഉത്തപ്പ, മുരളി കാര്‍ത്തിക് എന്നിവരാണ് വാരിയേഴ്സ് ടീമിലുള്ള പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍. വിദേശതാരങ്ങളില്‍ ഗ്രെയിം സ്മിത്ത്, വെയ്ന്‍ പാര്‍നെല്‍ (ദക്ഷിണാഫ്രിക്ക), ഏഞ്ജലോ മാത്യൂസ് (ശ്രീലങ്ക), ടിം പെയ്ന്‍, കല്ലം ഫെര്‍ഗൂസന്‍, മിച്ചല്‍ മാര്‍ഷ് (ഓസ്ട്രേലിയ), നഥാന്‍ മക്കല്ലം, ജെസി റൈഡര്‍ (ന്യൂസിലന്‍ഡ്), ജെറോം ടെയ്ലര്‍ (വെസ്റ്റിന്‍ഡീസ്) എന്നിവരും ടീമിലുണ്ട്. അഭിഷേക് ഝുന്‍ഝുന്‍വാല, കമ്രാന്‍ ഖാന്‍, മനീഷ് പാണ്ഡെ, മിഥുന്‍ മന്‍ഹാസ്, മോഹ്നിഷ് മിശ്ര തുടങ്ങിയ ആഭ്യന്തര താരങ്ങളാണ് മറ്റുള്ളവര്‍.

ഇതിനിടെ നിലവിലുള്ള റണ്ണേഴ്സ് അപ്പായ മുംബൈ ഇന്ത്യന്‍സും ടൂവീലര്‍ നിര്‍മാതാക്കളായ ഹീറൊ ഹോണ്ട മോട്ടോഴ്സ് ലിമിറ്റഡുമായി സ്പോണ്‍സര്‍ഷിപ്പ് കരാറിലെത്തി.
Rate This News :
Latest News