Tuesday, May 22, 2012   10:53 PM IST
Vaartha BlogRSS
Loading
നിരവധിപേര്‍ കുടുങ്ങിയേക്കും
Published : Thursday, March 10, 2011
|
  
Text Size
പറവൂര്‍

പതിനാറുകാരി സ്കൂള്‍ വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇനിയും കൂടുതല്‍ പേര്‍ കുടുങ്ങും. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ പറവൂര്‍ കിഴക്കേപ്രം വാണിയക്കാട് ചൗതിപറമ്പില്‍ സുധീര്‍ (39), ഭാര്യ സുബൈദ (35) എന്നിവരെ പെണ്‍കുട്ടിയുടെ പരാതി പ്രകാരം പറവൂര്‍ പൊലീസ് എസ്ഐ: കെ.ജി. ബാബുകുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്നലെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.

കേരളത്തിനു പുറത്തും പെണ്‍കുട്ടിയെ സുധീര്‍ കൊണ്ടുപോയിരുന്നു. സിനിമയിലും സീരിയലുകളിലും അഭിനയിക്കാന്‍ അവവസരം തേടിയായിരുന്നു യാത്രകള്‍. ഇതിനിടെ കുട്ടിയെ പലര്‍ക്കും കൈമാറിയെന്നാണു പരാതി.

പീഡനത്തിനിരായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധിപേരെ ചോദ്യം ചെയ്തു. ഒട്ടേറെപ്പേരുടെ മൊബൈല്‍ നമ്പറുകള്‍ പൊലീസിനു ലഭിച്ചു. ഇവരെ നിരീക്ഷിച്ചുവരുകയാണെന്നും വരും ദിവസങ്ങളിലായി കൂടുതല്‍ പേരെ കണ്ടെത്താനാകമെന്നും കെ.ജി. ബാബുകുമാര്‍ പറഞ്ഞു.
Rate This News :
Latest News