2011-12 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യുക്കേഷന്‍ (അറബിക്, ഉറുദു) കോഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. നിര്‍ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ അയയ്ക്കണം. മാര്‍ച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. വിശദമായി ചുവടെ:
യോഗ്യത
എസ്എസ്എല്‍സി ജയിച്ചവരായിരിക്കണം അപേക്ഷകര്‍. അറബിക് ഉറുദു എന്നിവയിലേക്കു കേരളത്തിലെ യൂനിവേഴ്സിറ്റികള്‍ നല്‍കി, അംഗീകരിച്ച ടൈറ്റില്‍ ഓറിയന്‍റല്‍ ലേണിങ് സര്‍ട്ടിഫിക്കെറ്റ് ഉണ്ടായിരിക്കണം. യോഗ്യതാ പരീക്ഷയ്ക്കു കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഉറുദു കോഴ്സിലേക്ക് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഈ വര്‍ഷം കൂടി ഒഴിവാക്കിയിട്ടുണ്ട്.
പ്രായം
17-33 വയസ്. 01/01/2011 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കു മൂന്നു വര്‍ഷവും ഇളവ് അനുവദിക്കും. മിലിറ്ററി സര്‍വീസും അംഗീകാരമുള്ള ടീച്ചിങ് സര്‍വീസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും. വിമുക്ത ഭടന്മാര്‍ അതതു പ്രദേശത്തെ തഹസിര്‍ദാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കണം.
ട്രെയ്നിങ് സെന്‍ററുകള്‍
കോഴ്സുകള്‍ താഴെപ്പറയുന്ന കേന്ദ്രങ്ങളില്‍ നടത്തും. സെന്‍റര്‍, ഭാഷ, പൊതുക്വാട്ട, ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ട, ചുവടെ:
1. ജിടിടിഐ കൊല്ലം, അറബിക്, 10, 10
2. ജിടിടിഐ മലപ്പുറം, അറബിക്, 15, 15
3. ജിടിടിഐ ഫൊര്‍ വുമണ്‍, കോഴിക്കോട്, അറബിക് , 15, 15
4. ജിടിടിഐ മലപ്പുറം, ഉറുദു,10, 10
5. ജിടിടിഐ ഫോര്‍ വുമണ്‍, കോഴിക്കോട്, ഉറുദു, 15, 15.
രണ്ടു ശതമാനം സീറ്റ് വികലാംഗര്‍ക്കു സംവരണം ചെയ്തിരിക്കുന്നു.
അപേക്ഷാഫീസ്
അഞ്ചു രൂപയാണ് അപേക്ഷാഫീസ്. 0202-01-102-92 അദര്‍ റസീപ്റ്റ്സ് എന്ന ഹെഡില്‍ അപേക്ഷാഫീസ് അടയ്ക്കണം. പട്ടികജാതി/വര്‍ഗം എന്നിവര്‍ അപേക്ഷാഫീസ് അടക്കേണ്ടതില്ല.
തെരഞ്ഞെടുപ്പ്
ഓറിയന്‍റല്‍ ടൈറ്റില്‍ പരീക്ഷക്കു ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സംവരണ റൊട്ടേഷനു വിധേയമായി തെരഞ്ഞെടുപ്പ് നടത്തും.
അപേക്ഷ
നിര്‍ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷിക്കണം.
www.education.kerala.in എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോം മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിക്കേണ്ട നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍.
അപേക്ഷയോടൊപ്പം താഴെ പറയുന്നവ അയയ്ക്കണം:
1. അപേക്ഷാഫീസ് അടച്ചതിന്‍റെ അസല്‍ ചെലാന്‍.
2. എസ്എസ്എല്‍സി സര്‍ട്ടിഫിക്കെറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (യോഗ്യത, ജനനത്തീയതി, ജാതി തെളിയിക്കുന്നതിന്)
3. ഓറിയന്‍റേഷന്‍ ടൈറ്റില്‍ പരീക്ഷ പാസായ സര്‍ട്ടിഫിക്കെറ്റിന്‍റെ പകര്‍പ്പ്.
4. വില്ലേജ് ഓഫിസര്‍/ തഹസില്‍ദാരില്‍ നിന്നു ലഭിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കെറ്റിന്‍റെ പകര്‍പ്പ് (യോഗ്യതാപരീക്ഷ സംസ്ഥാനത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ജയിക്കാത്തവരും എസ്എസ്എല്‍സി ബുക്കില്‍ നേറ്റിവിറ്റി രേഖപ്പെടുത്തിയിട്ടില്ലാത്തവരും നേറ്റിവിറ്റി സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കിയാല്‍ മതി).
5.ഓറിയന്‍റേഷന്‍ ടൈറ്റില്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പ്.
6. അപേക്ഷയില്‍ മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവിനു രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
7. വികലാംഗര്‍ അസിസ്റ്റന്‍റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള മെഡിക്കല്‍ ഓഫിസറുടെ സര്‍ട്ടിഫിക്കെറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയയ്ക്കണം.
മാര്‍ച്ച് 31 വൈകിട്ട് അഞ്ചിനു മുമ്പു വിദ്യാഭ്യാസ ഡയറക്റ്റര്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
വിലാസം
പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍, വിദ്യാഭ്യാസ ഡയറക്റ്റര്‍ ഓഫിസ്, തിരുവനന്തപുരം- 14.