Tuesday, May 22, 2012   10:58 PM IST
Vaartha BlogRSS
Loading
സാങ് യോങ് ചെയര്‍മാന്‍
Published : Friday, March 18, 2011
|
  
Text Size
മഹീന്ദ്ര മേധാവി പവന്‍ ഗൊയങ്ക കൊറിയന്‍ വാഹന നിര്‍മാതാക്കളായ സാങ് യോങിന്‍റെ ചെയര്‍മാനാകും. സാമ്പത്തിക പ്രതിസന്ധിയിലായ സാങ് യോങ് അടുത്തിടെയാണു മഹീന്ദ്ര ഏറ്റെടുത്തത്. ഇതേത്തുടര്‍ന്നാണു നേതൃമാറ്റത്തിനു കളമൊരുങ്ങിയത്. പുതിയ ബോര്‍ഡ് യോഗത്തിനു ശേഷമാണു ചെയര്‍മാന്‍റെ നിയമനം കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്. യൂ ഇല്‍ ലീയാണു പുതിയ സിഇഒ. മഹീന്ദ്രയുടെ ഉന്നത ഉദ്യോഗസ്ഥനായ ദിലീപ് സുന്ദരം കമ്പനിയുടെ സിഎഫ്ഒ ആകും.

മൂന്നു പുതിയ സ്വതന്ത്ര ഡയറക്റ്റര്‍മാരെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. റെനോ മുന്‍ വൈസ് പ്രസിഡന്‍റ് തിയറി മോലോഗെറ്റ്, കൊറിയന്‍ സാമ്പത്തികകാര്യ മുന്‍ അംബാസഡര്‍ കിം ക്വാന്‍, ഇവ സര്‍വകലാശാല മേധാവി സുഖ് സുഹ് യൂന്‍ എന്നിവരാണു പുതിയ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍. ഈ വര്‍ഷം 960 കോടി മുതല്‍മുടക്കുമെന്നും കമ്പനി അറിയിച്ചു.

Rate This News :
Latest News