ചിരപുരാതനം വാസ്തു
Published : Monday,
March 21,
2011
ദീപ്തി ശൈലജ
വാസ്തുവിദ്യാശൈലികളില്‍ പ്രാദേശിക സ്വാധീനങ്ങള്‍ അനിവാര്യമാണെന്നു പല നിര്‍മിതികളിലൂടെയും നമുക്ക് മനസിലായിട്ടുണ്ട്. ഒരു പ്രദേശത്തെയും അവിടെയുള്ള നിര്‍മിതിയെ യും പഠിക്കുമ്പോള്‍ ആ പ്രദേശത്തെ പാരിസ്ഥി തിക ഘടകങ്ങള്‍ ഈ നിര്‍മാണ മേഖലയില്‍ അനുസൃതമായിട്ടുണ്ട് എന്നു മനസിലാകും. ഭൂമിയുടെ ഗുണദോഷങ്ങളെ നിശ്ചയിക്കുന്ന ഘടകങ്ങളായ സ്ഥലം, ജലം, വൃക്ഷം എന്നിവ യ്ക്കു പുറമേ ഭൂമിശാസ്ത്രപരമായ കിടപ്പും അതാതു പ്രദേശത്തെ കാലാവസ്ഥയും നിര്‍മാണ സാമഗ്രികളുടെ ലഭ്യതയും സാമൂഹിക സാംസ്കാരിക ഘടകങ്ങളും നിര്‍മിതികളെ സ്വാധീനിക്കുന്നതായി മനസിലാക്കാം. ഉദാഹ രണമായി തിരുവിതാം കൂര്‍ ശൈലിയിലുള്ള മുഖപ്പും മലബാര്‍ ശൈലിയിലുള്ള എടുപ്പും ഓര്‍ക്കുക. സമുദ്രതീരത്തും മലമ്പ്രദേശങ്ങളിലും നിര്‍മാണശൈലികള്‍ക്കു വ്യത്യാസം ഉണ്ടാ കാം. ഒരിടത്ത് മഹാസ മുദ്രവും മറ്റൊരിടത്ത് മാമലയും കൊണ്ട് അതിര്‍ത്തി നിശ്ചയിച്ച ഈ കേരളീയശൈലി ഇന്നു മാമലയും സമുദ്ര വും കടന്നു ഭൂമിയില്‍ ആകമാനം പടര്‍ന്നു പന്തലിച്ചു.
ജനപദങ്ങളുടെ വിഭജനത്തില്‍ ഇനി ഖേതകം :-
പടര്‍ന്നു കിടക്കുന്ന കൃഷിസ്ഥങ്ങള്‍ക്കു നടുവിലുള്ള ജനപദമാണു ഖേതകം. പലപ്പോഴും ഇതിന്‍റെ അതിര്‍ത്തി കാടായിരിക്കും. സാധാരണയായി കാടിന്‍റെ അതിര്‍ത്തിയിലുള്ള ഖേതക ജനപദങ്ങള്‍ നായാടിയും, ഭക്ഷണം ശേഖരിച്ചും ജീവിക്കുന്ന ഒരു പ്രത്യേക ജനവിഭാഗ ത്തിന്‍റെ ആവാസകേന്ദ്രമാണ്. ഇതാണു ഖേതകവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം.
ഖാര്‍വാടികം
ഭൂമിശാസ്ത്രപരമാ യി പ്രത്യേകതയുള്ള പ്രദേശങ്ങള്‍ക്കിടയില്‍ അവയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കു ന്ന ആവാസ സ്ഥാനമാ ണു ഖാര്‍വാടികം. നഗ രങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി പ്രദേശങ്ങളെ യും ഖാര്‍വാടികം എന്നു പറയാം. യാത്രക്കാര്‍ക്കു വേണ്ട സാധനങ്ങളും സൗകര്യങ്ങ ളും എത്തിച്ചു കൊടുത്തിരുന്ന സ്ഥലമാകാം ഖാര്‍വാടികം എന്നും കേള്‍വിയുണ്ട്. പേരുകേട്ട യാത്രാമാര്‍ഗങ്ങളിലുള്ള ഖാര്‍വാടികങ്ങള്‍ക്കു മഠം, സത്രം എന്നീ പേരുകളും നല്‍കാറുണ്ട്.
ദുര്‍ഗം
പട്ടാളക്കാരുടെ ആവാസസ്ഥാനമാണു ദുര്‍ഗം. കുന്നുകള്‍, കാടുകള്‍, ദ്വീപുകള്‍ തുടങ്ങിയ തന്ത്രപ്രധാനമാ യ സ്ഥലങ്ങളിലാണു ദുര്‍ഗങ്ങള്‍ സ്ഥാപിക്കു ക. ഇവയ്ക്ക് യഥാക്ര മം ഗിരിദുര്‍ഗം, വനദുര്‍ഗം, ജലദുര്‍ഗം എന്നു പറയുന്നു. ദുര്‍ഗങ്ങള്‍ക്കു ചുറ്റും സാധാരണയായി കിടങ്ങുകളും ഉണ്ടായിരിക്കണം. ക്ഷത്രിയന്മാരും, ആയുധങ്ങള്‍ ഉണ്ടാക്കുന്നവ രും പ്രധാന താമസ ക്കാര്‍. പട്ടാളക്കാരുടെ താത്കാലിക താമസ ത്തിനുള്ള വാസസ്ഥാന ങ്ങളെ ശിബിരം എന്നും കാവലിനും നിരീക്ഷണത്തിനും വേണ്ടി ഉണ്ടാ ക്കുന്ന കേന്ദ്രങ്ങളെ സ്ഥാനീയം എന്നും പറയുന്നു.
ഭൂമിയുടെ അടിയിലേക്കു മുറി പണിയുമ്പോള്‍ ഏതു കണക്ക് സ്വീകരിക്കണം ?
കിഴക്ക് ആദിയായിട്ടുള്ള എല്ലാ ദിശകളിലേ ക്കും വിധിച്ചിട്ടുള്ള അതാതു യോനികളില്‍ ഏകയോനി എന്ന കണക്ക് ഏറ്റവും ശ്രേഷ്ഠമാണ്. അതുകൊണ്ടു തന്നെ ഭൂമിയുടെ ഉള്ളിലേക്കു പണിയുന്ന മുറി അഥവാ അറകള്‍ക്ക് (നിലവറ, ഭൂഗര്‍ത്തം) ഏകയോനിക്കണക്ക് സ്വീകരിക്കാം.
സന്ധി ഒന്നും ഇടയാതെ കര്‍ണനെ
ബന്ധമറ്റ വഴി വിട്ടയയ്ക്കണം -
സന്ധിയില്‍ തൊടുകില്‍ ആ ഗൃഹങ്ങളില്‍
പൊന്തിടുന്നു മരണാദി കഷ്ടത
ആരുഢത്തിനു ബാധിക്കാതെ പുറംവഴി കര്‍ ണ സൂത്രത്തിന് ഒഴിവ് നിശ്ചയിക്കുന്ന സമ്പ്രദാ യം ഉണ്ട്. ആരുഢത്തിനു സൂത്രവര്‍ണങ്ങള്‍ കൊണ്ടു പോലും ബാധിക്കാതെ അന്തരാളത്തില്‍ കൂടി കര്‍ണസൂത്രം പോകത്തക്കവിധം കണക്കുകള്‍ നിശ്ചയിക്കണം. ഇതിനു വീപരീതമായി നിശ്ചയിച്ചാല്‍ മരണം പോലുള്ള ദോഷങ്ങള്‍ ഉണ്ടായേക്കുമെന്നാണു വിധി.
Close...
Maximum Character Allowed -
4000