Tuesday, May 22, 2012 11:01 PM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Thiruvananthapuram
സുരേന്ദ്രന്‍പിള്ളയുടെ കൈവശം മൂന്നു ലക്ഷം
Published :
Tuesday,
March 22,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
തിരുവനന്തപുരം
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി വി. സുരേന്ദ്രന്‍ പിള്ളയുടെ കൈവശം ആകെയുള്ളതു മൂന്നു ലക്ഷം രൂപ. ആര്‍ഡിഒ ആര്‍. സുധീന്ദ്രന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സമ്പത്തുകള്‍ മിക്കതും ഭാര്യയുടെ പേരിലാണ്. 11 ലക്ഷം രൂപ ഭാര്യയുടെ പേരില്‍ ബാങ്കിലുണ്ട്. 680000 രൂപ വിലവരുന്ന മാരുതി സ്വിഫ്റ്റ് കാറും ഭാര്യയുടെ പേരിലാണ്. ഇതിനു പുറമെ ഒമ്പതു ലക്ഷം രൂപ വിലമതിക്കുന്ന ടാങ്കര്‍ ലോറിയും ഭാര്യയ്ക്കുണ്ട്.
അലയമണും മച്ചനാടുമായി രണ്ട് ഏക്കര്‍ മുപ്പത് സെന്‍റ് കൃഷിഭൂമിയാണു സുരേന്ദ്രന്‍പിള്ളയുടെ പേരിലുള്ളത്. ഇവയ്ക്കു പുറമെ ഭാര്യയുടെ പേരില്‍ ഏരൂരില്‍ നാല് ഏക്കര്‍ 38 സെന്‍റ് സ്ഥലവുമുണ്ട്. കര്‍ഷികേതര ഭൂമിയായി ഭാര്യയുടെ പേരില്‍ ഏരൂരില്‍ കൂട്ടുടമാവകാശത്തില്‍ നാല് ഏക്കറും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ഇനത്തില്‍ പാലോട് അഞ്ച് ലക്ഷം രൂപ വില വരുന്ന 45 സെന്‍റ് സ്ഥലവും കെട്ടിടവും കവടിയാറില്‍ 55 ലക്ഷം രൂപ വിലവരുന്ന അഞ്ചേകാല്‍ സെന്‍റ് സ്ഥല വും വീടുമാണു മറ്റു സമ്പാദ്യമായുള്ളത്.
സുരേന്ദ്രന്‍പിള്ളയുടെ പേരില്‍ കടമില്ലെങ്കിലും പാലോട് ഐഒബിയില്‍ ഭാര്യക്ക് 12 ലക്ഷം രൂപയുടെ കടമുണ്ട്. ഇതില്‍ പത്തു ലക്ഷം വാണിജ്യാവശ്യ ഇനത്തിലും 2 ലക്ഷം വാഹനവായ്പാ ഇനത്തിലുമാണുള്ളത്.
സൈക്കിള്‍, ടി.വി, വിമാനം തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നാണു ചിഹ്നമായി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രീഡിഗ്രിയാണു സുരേന്ദ്രന്‍പിള്ളയുടെ വിദ്യാഭ്യാസ യോഗ്യത. 55 വയസുകാരനായ ഇദ്ദേഹത്തിന്‍റെ പേരില്‍ നിലവില്‍ കേസുകളൊന്നുമില്ല.
അരുവിക്കരയില്‍നിന്നു മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി അമ്പലത്തറ ശ്രീധരന്‍നായര്‍ക്ക് ആകെ കൈവശമുള്ളത് 1200 രൂപ. 5292.65 രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. ഇതിനുപുറമെ ഭാര്യയുടെ പേരില്‍ തിരുവനന്തപുരം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കില്‍ ഒരു ലക്ഷം രൂപയുടെ അക്കൗണ്ടുണ്ട്. 320000 രൂപ വിലവരുന്ന 20 പവന്‍ ആഭരണങ്ങളും ഭാര്യയ്ക്കുണ്ട്. കാര്‍ഷികേതര ഭൂമി രണ്ട് ആണ്‍മക്കളുടെ പേരിലാണ്. 6.65 സെന്‍റും 8.85 സെന്‍റു മാണു രണ്ടു മക്കളുടെയും പേരിലുള്ളത്. രണ്ടിനുംകൂടി ആകെ കമ്പോളവില കണക്കാക്കിയിരിക്കുന്നത് 2950000 രൂപയാണ്. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ കടമൊന്നുമില്ലെങ്കിലും മകന് ഭവന വായ്പായിനത്തില്‍ ശ്രീകാര്യം എസ്ബിടിയില്‍ 202859 രൂപ കടമുണ്ട്. ശ്രീധരന്‍നായര്‍ക്കു സ്വന്തമായി വാഹനമില്ല. മകന്‍റെ പേരില്‍ 41000 രൂപ വിലവരുന്ന ഹീറോഹോണ്ട ബൈക്കുണ്ട്. എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയുള്ള ശ്രീധരന്‍നായരുടെ പേരിലും കേസുകളൊന്നുമില്ല.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
പോളിടെക്നിക് അപേക്ഷ ജൂണ്‍ രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്‍ഷത്തെ പ്ര....
ഒമാനില്‍ അധ്യാപകര്‍
സുല്‍ത്താനേറ്റ് ഒഫ് ഒമാനില്‍ ഉടന്‍ ആരംഭിക്കുന്ന ബിര്‍ല പബ്ലിക് സ്കൂളില്‍ ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
FIRST WIKIPEDIA TOWN
ഒരു സംശയം വന്നാല്‍ എന്തു ചെയ്യും. മുതിര്‍ന്നവരോടോ അറിവുള്ളവരോടോ ചോദിക്കുന്നതായിരുന്നു മുമ്പത്തെ....
Related News
ഉദ്യോഗസ്ഥന് തീവ്രവാദബന്ധം
സുരേന്ദ്രന്‍പിള്ള ബഹുദൂരം മുന്നില്‍
Latest News
ശ്രീനഗറില്‍ നിന്നു യാത്രാ വിമാനത്തിന് അനുമതി നിഷേധ...
സന്തോഷ് ട്രോഫി: കേരളം സെമിയില്‍
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം കൊച്ചിയില്‍
സാങ്മയെ കാണാന്‍ സോണിയ വിസമ്മതിച്ചു
ഇന്ധനവില വര്‍ധിപ്പിക്കില്ല
തടവുകാരനു വാര്‍ഡന്റെ മര്‍ദനം
എംപിമാര്‍ക്കു ചുവപ്പ് ലൈറ്റ്: നീക്കം സോണിയ തടഞ്ഞു
എയര്‍ഇന്ത്യയുടെ നഷ്ടം 250 കോടി കവിഞ്ഞു
രാജീവ് ഗാന്ധിയുടെ ഘാതകനു 91 ശതമാനം മാര്‍ക്ക്
കെഎസ്ആര്‍ടിസി ജീവനക്കാരുടെ വേതന കരാര്‍ പുതുക്കി
സൂപ്പര്‍ കമ്മിഷന് ചമയേണ്ട
ബൈക്ക് അപകടം: മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു
ജയിലുകളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല
രാജിവയ്ക്കുമെന്നു വിഎസ് കത്തില്‍ പറഞ്ഞിട്ടില്ല
സിപിഎമ്മിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല
More Stories >>
വളഞ്ഞു