BOUNCE BACK
Published : Wednesday,
March 23,
2011
മുംബൈ
മൂന്നു സെഷനുകളിലെ ഡൗണ്‍ട്രെന്‍ഡിനു വിരാമമിട്ട് സൂചികകള്‍ ഗ്രീന്‍സോണില്‍. സെന്‍സെക്സ് 149 പോയിന്‍റ് ഉയര്‍ന്ന് 17,988.30ലെത്തി. ദേശീയ സൂചിക നിഫ്റ്റി 49.01 പോയിന്‍റ് ഉയര്‍ന്നു 5,413.85ലെത്തി. ലോവര്‍ ലെവലില്‍ വാങ്ങല്‍ ആവശ്യം ഉയര്‍ന്നതാണു സൂചികകള്‍ക്കു ഗുണകരമായത്. ലിബിയന്‍ യുദ്ധത്തിനിടയിലും ഏഷ്യന്‍ സൂചികകള്‍ നേട്ടത്തില്‍.
കഴിഞ്ഞ മൂന്നു സെഷനുകളിലായി സെന്‍സെക്സിനു 519.64 പോയിന്‍റ് നഷ്ടം. ജപ്പാനിലെ ആശങ്കകള്‍ക്ക് അയവ് വന്നതും സൂചികകള്‍ക്കു കരുത്തേകി. 3900 കോടി ഡോളറിന്‍റെ ടി- മൊബൈല്‍- എടി&ടി ലയന ഇടപാട് യുഎസ് ഓഹരി വിപണിയില്‍ ഉണര്‍വുണ്ടാക്കി. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് വിലയിലെ നേരിയ ഇടിവ് നിക്ഷേപകര്‍ക്കു ശുഭപ്രതീക്ഷ നല്‍കി. എന്നാല്‍ ന്യൂയോര്‍ക്കില്‍ ഇപ്പോഴും ക്രൂഡ് വില 103 ഡോളറിനു മുകളിലാണ്. ജിഎസ്ടി ബില്‍ പാര്‍ലമെന്‍റ്ില്‍ അവതരിപ്പിച്ചതും നിക്ഷേപകരെ സ്വാധീനിച്ചു.
റിയല്‍റ്റി, ഓട്ടോ, ഹെല്‍ത്ത്കെയര്‍ എന്നിവ നേട്ടം കൊയ്തു. ആര്‍ഐഎല്‍, എച്ച്ഡിഎഫ്സി, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഐടിസി, എല്‍&ടി എന്നിവയ്ക്കു വില്‍പ്പന സമ്മര്‍ദം. മാരുതി മികച്ച നേട്ടം കൈവരിച്ചു.
മാര്‍ച്ച് 21 വരെ വിദേശ നിക്ഷേ പകര്‍ വിറ്റഴിച്ചത്97.02 കോടി. ജപ്പാനില്‍ നിക്കി 4.36 പോയിന്‍റ് ഉയര്‍ന്നു. ആണവ വികിരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നതിന്‍റെ സൂചനകളാണു വിപണിക്കു നേട്ടമായത്. യൂറോപ്പും യുഎസും നേട്ടത്തില്‍.
Close...
Maximum Character Allowed -
4000