Tuesday, May 22, 2012   11:03 PM IST
Vaartha BlogRSS
Loading
കാര്‍ വില ഇനിയും ഉയര്‍ന്നേക്കും
Published : Thursday, March 24, 2011
|
  
Text Size
മുംബൈ

അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നതു വാഹന നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കുന്നു. ഇനിയും വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണു കമ്പനികളുടെ വിലയിരുത്തല്‍. വാഹന നിര്‍മാണത്തിനുപയോഗിക്കുന്ന ഭാഗങ്ങളുടെ ക്ഷാമമാണു മറ്റൊരു വെല്ലുവിളി. ജപ്പാനിലെ സുനാമിയെത്തുടര്‍ന്നു പൂട്ടിയിട്ട പ്ലാന്‍റുകള്‍ പലതും ഈ വാരവും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. റിസര്‍വ് ബാങ്ക് പലിശ നിരക്കു കൂട്ടിയതും വില്‍പ്പനയെ കാര്യമായി ബാധിക്കുമെന്നാണു കണക്കുക്കൂട്ടല്‍.

ജപ്പാനിലെ പ്രശ്നങ്ങള്‍ കാരണം ടയര്‍, സ്റ്റീല്‍, കാസ്റ്റിങ് എന്നിവയുടെ ക്ഷാമം രൂക്ഷമാണ്.

വാഹന നിര്‍മാണ മേഖല പ്രതിസന്ധിയിലാണെന്നു ജനറല്‍ മോട്ടോഴ്സ് വൈസ് പ്രസിഡന്‍റും മലയാളിയുമായ പി. ബാലേന്ദ്രന്‍ പറഞ്ഞു. വായ്പാ പലിശ ഏറുന്നതിനാല്‍ വില്‍പ്പനയെയും അതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോണ്ട, ടാറ്റ മോട്ടോഴ്സ് എന്നീ കമ്പനികള്‍ അടുത്ത മാസം മുതല്‍ വില കൂട്ടുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മാരുതിയും വില വര്‍ധനയ്ക്കുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ജപ്പാനിലെ പ്രതിസന്ധി താത്കാലിക പ്രതിഫലനം മാത്രമേ സൃഷ്ടിക്കൂവെന്ന് എതിര്‍വാദമുണ്ട്.
Rate This News :
Latest News