Tuesday, May 22, 2012   11:07 PM IST
Vaartha BlogRSS
Loading
2 രൂപ അരി ഇലക്ഷന്‍ സ്റ്റണ്ട്
Published : Friday, March 25, 2011
|
  
Text Size
തിരുവനന്തപുരം

ഭരണം തീരാറായപ്പോള്‍ രണ്ടുരൂപക്ക് അരി എപിഎല്ലുകാര്‍ക്കും നല്‍കുമെന്ന ഇടതുസര്‍ക്കാരിന്‍റെ വാഗ്ദാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടു മാത്രമാണെന്നു തെളിഞ്ഞുവെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കോടതി അനുമതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്ക് ഇല്ലാതിരുന്നിട്ടും അരിവിതരണം മുടങ്ങിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. ഇനി തടസം എന്താണെന്നു ജനങ്ങളോടു തുറന്നു പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

സംസ്ഥാന ബജറ്റില്‍ ആവശ്യത്തിനു തുക വകയിരുത്താതെ തിടുക്കത്തില്‍ കൊണ്ടുവന്ന പദ്ധതിയാണിത്. 2010-11 ബജറ്റില്‍ ബിപിഎല്ലുകാര്‍ക്ക് അരിവിതരണത്തിന് 278 കോടിയാണ് വകയിരുത്തിയത്. എപിഎല്ലുകാര്‍ക്ക് ഈ മാസം രണ്ടുരൂപ അരി വിതരണം ചെയ്യാന്‍ 40 കോടി എവിടെനിന്നു കണ്ടെത്തുമെന്നു വ്യക്തമാക്കണം. 2011-12ല്‍ എപിഎല്ലുകാര്‍ക്കും പദ്ധതി വ്യാപിപ്പിച്ചെങ്കിലും വകയിരുത്തിയിരിക്കുന്നത് 250 കോടി മാത്രം. അത് ഏപ്രില്‍ മുതല്‍ മാത്രമേ വിനിയോഗിക്കാനാവൂ. പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ മൂന്നിരട്ടി തുക വകയിരുത്തേണ്ടതായിരുന്നു.

രണ്ടുരൂപ അരി എപിഎല്ലുകാര്‍ക്കു കൊടുക്കുന്നതിനെ യുഡിഫ് ഒരിക്കലും എതിര്‍ത്തിട്ടില്ല. മൂന്നുരൂപക്ക് സൗജന്യ നിരക്കില്‍ അരി നല്‍കി മാതൃക കാട്ടിയത് യുഡിഎഫ് സര്‍ക്കാരാണ്. രണ്ടുരൂപ അരി പദ്ധതിയെ രാഷ്ട്രീയവത്കരിച്ചതിനെ മാത്രമാണ് യുഡിഎഫ് എതിര്‍ത്തത്. പാര്‍ട്ടി ഓഫിസ് വഴി ഇതിനുള്ള ഫോം വിതരണം ചെയ്തും മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തിയും അരിവിതരണം പാര്‍ട്ടി പരിപാടിയാക്കി മാറ്റാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ മൂന്നു രൂപക്ക് 25 കിലോ അരിയാണ് നല്‍കിയിരുന്നത്. അന്ന് 75 രൂപക്ക് ഒരു സാധാരണ കുടുംബത്തിനു സുഭിക്ഷമായി കഴിയാമായിരുന്നു. ഒരു ശരാശരി കുടുംബത്തിനു മാസം 25 കിലോ അരി വേണമെന്നുള്ള ശാസ്ത്രീയമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അത് ഇടതുസര്‍ക്കാര്‍ അട്ടിമറിച്ച് 17 കിലോയാക്കി. തുടര്‍ന്ന് 8 കിലോ അരി കമ്പോളനിരക്കില്‍ വാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരായി. ഒരുകിലോ സാധാരണ അരിക്ക് 30 രൂപ വച്ച് 240 രൂപയാകും. സാധാരണ കുടുബത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ 274 രൂപ മുടക്കിയാല്‍ മാത്രമേ ആവശ്യത്തിന് അരി വാങ്ങാന്‍ കഴിയൂ.

ഏറ്റവും പാവപ്പെട്ടവരായ അന്ത്യോദയ, അന്നയോജനക്കാര്‍ക്ക് രണ്ടുരൂപക്ക് അരി ലഭിക്കുമ്പോള്‍ അതില്‍ 18.14 രൂപയാണ് കേന്ദ്രം വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് ഒരുരൂപ മാത്രം. ബിപിഎല്ലുകാര്‍ക്ക് രണ്ടു രൂപക്ക് അരി നല്‍കുമ്പോള്‍ കേന്ദ്രം 15.49 രൂപ സബ്സിഡി വഹിക്കുന്നു. സംസ്ഥാനം 3.85 രൂപയും. കേന്ദ്രസര്‍ക്കാരിന്‍റെ വന്‍ സബ്സിഡി ഉള്ളതു കൊണ്ടാണ് സൗജന്യ നിരക്കില്‍ അരി വിതരണം നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി.
Rate This News :
Latest News