Tuesday, May 22, 2012   11:08 PM IST
Vaartha BlogRSS
Loading
സ്വന്തം സ്ഥാനാര്‍ഥിക്ക് മര്‍ദനം
Published : Thursday, March 31, 2011
|
  
Text Size
ധര്‍മപുരി

ഡിഎംഡികെ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി നേതാവും നടനുമായ വിജയകാന്തിന്‍റെ മര്‍ദനം. ധര്‍മപുരി മണ്ഡലത്തിലെ സ്ഥാനാര്‍ഥി എ. ഭാസ്കരനാണ് അടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുപിതനായ വിജയകാന്ത് സ്ഥാനാര്‍ഥിയുടെ മുഖത്തടിക്കുകയായിരുന്നു. മുഖ്യ എതിരാളികളായ ഡിഎംകെയുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടെയുണ്ടായ അനിഷ്ട സംഭവം പാര്‍ട്ടിക്കു കനത്ത പ്രഹരമായി. പി എംകെ, ഡിഎംകെ അനുകൂല ചാനലുകള്‍ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്‍റെ പേര് പാണ്ഡ്യന്‍ എന്നു വിജയ്കാന്ത് തെറ്റി ഉച്ചരിച്ചപ്പോള്‍ ഭാസ്കരന്‍ തിരുത്തിയിരുന്നു. ഇതാണ് വിജയകാന്തിനെ പ്രകോപിപ്പിച്ചത്. അതേസമയം, സ്ഥാനാര്‍ഥിയെയല്ല മൈക്ക് ഓപ്പ്റേറ്ററെയാണ് വിജയകാന്ത് മര്‍ദ്ദിച്ചതെന്നാണ് ഡിഎംഡികെയുടെ വിശദീകരണം.
Rate This News :
Latest News