Tuesday, May 22, 2012   11:09 PM IST
Vaartha BlogRSS
Loading
പഴങ്ങള്‍ക്കും ജ്യൂസിനും പ്രിയമേറി
Published : Friday, April 01, 2011
|
  
Text Size
കോഴിക്കോട്

വേനല്‍ക്കാലത്തെ പൊള്ളുന്ന ചൂടില്‍ ക്ഷീണമകറ്റാന്‍ ആശ്വാസമേകുന്ന പഴങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു. ഒപ്പം വിലയും കുതിക്കുന്നു.

ജലാംശം കൂടുതലുള്ള വത്തക്കയും മറ്റ് ഇനങ്ങള്‍ക്കുമാണ് വിപണിയില്‍ ആവശ്യക്കാരേറുന്നത്. എന്നാല്‍ പഴങ്ങളില്‍ ചിലതിനു മാത്രമേ വില കൂടിയിട്ടുള്ളൂ. ഓറഞ്ചിനാണ് വില കൂടിയത്.

നാഗ്പൂര്‍ ഓറഞ്ചുകളാണ് വിപണിയില്‍ ഏറെയും. 60 മുതല്‍ 80 രൂപ വരെയാണ് ഓറഞ്ചിനു കിലോയ്ക്ക് വില. മാങ്ങയ്ക്ക് 50 മുതല്‍ 60 രൂപ വരെയാണു കിലോയ്ക്ക് വില. കുരുവില്ലാത്ത മുന്തിരി വെള്ളയ്ക്ക് 60 രൂപയും കറുപ്പിന് 80 രൂപയും നല്‍കണം. 110 മുതല്‍ 120 രൂപ വരെയാണ് ആപ്പിളിന്‍റെ വില. സപ്പോട്ടക്കും സമാമിനും 20 മുതല്‍ 30 രൂപവരെയാണു കിലയോയ്ക്ക് വില. ഉറുമാമ്പഴത്തിനു പൊള്ളുന്ന വില 100നു മുകളിലേക്കാണ് ഉറുമാമ്പഴത്തിനു കിലോയ്ക്ക് ഈടാക്കുന്നത്. പപ്പായക്ക് 20 രൂപ വിലയുണ്ട്. വേനല്‍ കനക്കുന്നതോടെ പഴങ്ങളുടെ വില ഇനിയും വര്‍ധിക്കും.

വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ എത്തുന്നവര്‍ക്കു മുന്നില്‍ തണ്ണിമത്തന്‍ ( വത്തക്ക) തന്നെയാണ് താരം. കിലോയ്ക്കു പത്തു മുതല്‍ 18 രൂപവരെയാണ് വില. 10 ലോഡു തണ്ണിമത്തന്‍ ഓരോ ദിവസവും കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിലെത്തുന്നു. ജലാംശത്തോടൊപ്പം ദാധുലവണങ്ങളും കൂടുതലടങ്ങിയിട്ടുണ്ടു തണ്ണിമത്തനില്‍.

ഉന്തുവണ്ടികളിലും ഗുഡ്സ് ഓട്ടോകളിലും മൊത്തമായും അല്ലാതെയും തണ്ണിമത്തനുകളുടെ വില്‍പന സജീവമാണ്.

വേനല്‍കനത്തതോടെ ജ്യൂസു കടകളിലും തിരക്കേറെയാണ്. ഷാര്‍ജ, ചിക്കു, മുസംബി തുടങ്ങിയ ജ്യൂസുകള്‍ക്കാണു കൂടുതല്‍ ഡിമാന്‍ഡ്. ബട്ടറര്‍, ഓറഞ്ച്, സ്ട്രോബറി എന്നീ ജ്യൂസുകള്‍ക്ക് വില കൂടിയിട്ടുണ്ട്. 25 രൂപയാണ് ഓറഞ്ച് ജ്യൂസിന്‍റെ വില. ബട്ടറിനു 30 രൂപയും സ്ട്രോബറിക്ക് 40 രൂപയും നല്‍കണം.

പൈനാപ്പിള്‍ ജ്യൂസിന് 20 രൂപ. ചെറു നാരങ്ങയുടെ വില വേനല്‍ കനത്തതോടെ കുത്തനെയുയര്‍ന്നു. ഇതോടെ ലൈം ജ്യൂസുകള്‍ കടകളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. സര്‍ബത്തിനും ആറു രൂപയില്‍ നിന്ന് ഏഴു രൂപയാക്കി വില വര്‍ധിപ്പിച്ചു. ജ്യൂസുകള്‍ക്കു ആവശ്യക്കാരേറിയതോടെ കടകളുടെ എണ്ണവും വര്‍ധിച്ചു. വേനല്‍ചൂടില്‍ ഇളനീരിനും വര്‍ധിച്ചു ഒറ്റയടിക്കു രണ്ടു രൂപ. 13 രൂപയുണ്ടായിരുന്ന ഇളനീരിനു ഇപ്പോള്‍ 15 രൂപ നല്‍കണം. വില നല്‍കിയാലും നല്ല ഇളനീര്‍ കിട്ടാനുമില്ല. തമിഴ്നാട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഇളനീരുകളാണു കോഴിക്കോട്ടെ വിപണിയില്‍ എത്തുന്നത്. ഇവ ദിവസങ്ങള്‍ പഴക്കമുള്ളതുമാണ്. നഗര ത്തിലെ ഒന്നോ രണ്ടോ കടകളില്‍ മാത്രമാണ് നാടന്‍ ഇളനീരിന്‍റെ വില്‍പ്പനയുള്ളത്. ഇവിടങ്ങളില്‍ ആവശ്യക്കാരുമേറെ.

തെങ്ങില്‍ നിന്ന് ഇളനീര്‍ കെട്ടിയിറക്കാന്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ഇല്ലാത്തതാണ് നാടന്‍ ഇളനീരുകള്‍ വിപണിയില്‍ എത്തിക്കുന്നതിനു തടസമാകുന്നുതെന്നു കച്ചവടക്കാര്‍ പറയുന്നു.
Rate This News :
Latest News