Tuesday, May 22, 2012   11:09 PM IST
Vaartha BlogRSS
Loading
NAVY മ്യുസിഷന്‍ സെയ് ലര്‍
Published : Saturday, April 02, 2011
|
  
Text Size
ഇന്ത്യന്‍ നേവി മ്യുസിഷന്‍ സെയ് ലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ഒക്റ്റോബര്‍ പത്തിനു തുടങ്ങുന്ന 2/2011 ബാച്ച്. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് കൊച്ചിയായിരിക്കും പരീക്ഷാകേന്ദ്രം. ഏപ്രില്‍ 19 വരെ അപേക്ഷ സ്വീകരിക്കും. ലക്ഷദ്വീപുകാരുടെ അപേക്ഷ ഏപ്രില്‍ 26 വരെ സ്വീകരിക്കും. വിശദമായി ചുവടെ:

യോഗ്യത
എസ്എസ്എല്‍സി ജയം. താഴെപ്പറയുന്ന മ്യുസിക്കല്‍ യോഗ്യത: വെസ്റ്റേണ്‍ നൊട്ടേഷനുകളില്‍ പരിജ്ഞാനം. ഓറല്‍ ആപ്റ്റിറ്റ്യൂഡ്. താഴെപ്പറയുന്ന ഏതെങ്കിലും ഇന്ത്യന്‍ അല്ലെങ്കില്‍ വെസ്റ്റേണ്‍ സംഗീത ഉപകരണങ്ങളുടെ തിയറി, പ്രാക്റ്റിക്കല്‍ പരിചയം: സ്ട്രിങ്, കീ ബോര്‍ഡ്, വുഡ്വിന്‍ഡ് ബ്രാസ്, പെര്‍ക്യൂഷന്‍ ഇന്‍സ്ട്രുമെന്‍റ്.

പ്രായം

1990 ഒക്റ്റോബര്‍ ഒന്നിനും 1994 സെപ്റ്റംബര്‍ 30നും മധ്യേ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകര്‍.

ശാരീരിക യോഗ്യത

ഉയരം 157 സെ.മീ. ആനുപാതികമായ തൂക്കവും നെഞ്ചളവും ഉണ്ടായിരിക്കണം. നെഞ്ചളവ് കുറഞ്ഞത് അഞ്ച് സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം. ജോലിയെ ബാധിക്കുന്ന വൈകല്യങ്ങള്‍ പാടില്ല. കൂട്ടിമുട്ടുന്ന കാല്‍മുട്ട്, പരന്നപാദം, പിടച്ച ഞരമ്പ്, ചെവികളില്‍ അണുബാധ എന്നിവ പാടില്ല.

കാഴ്ച

കണ്ണട കൂടാതെ: 6/60, 6/60, കണ്ണട ഉപയോഗിക്കുന്നവര്‍: 6/ 9, 6/ 24. കളര്‍ പെര്‍സപ്ഷന്‍: സിപി- 2.

തെരഞ്ഞെടുപ്പ്

സ്ക്രീനിങ് ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൊച്ചിയില്‍ പരീക്ഷ എഴുതണം. കേരളത്തില്‍ നിന്നുള്ളവര്‍ക്കു മറ്റു പരീക്ഷാകേന്ദ്രങ്ങളില്ല. ജൂലൈ 4 - 8നായിരിക്കും സ്ക്രീനിങ് ടെസ്റ്റ്. ഫൈനല്‍ സ്ക്രീനിങ് സെപ്റ്റംബറില്‍ കൊളാബയിലെ ഐഎന്‍എസ് കുഞ്ഞാലിയില്‍ നടക്കും.

ശാരീരികക്ഷമതാ പരിശോധന

1.6 കി.മീ. ഓട്ടം (ഏഴു മിനിറ്റിനകം), 25 സ്ക്വാറ്റ് അപ്സ്, 10 പുഷ് അപ്സ്.



അപേക്ഷ

നേവിയുടെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ മനസിലാക്കി അപേക്ഷ പൂരിപ്പിക്കുക. അപേക്ഷാഫോമിലും ഐഡന്‍റിഫിക്കേഷന്‍ ഫോമിലും പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ ഒട്ടിക്കണം. ഒന്നില്‍ കൂടുതല്‍ അപേക്ഷ അയയ്ക്കരുത്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം താഴെപ്പറയുന്ന സര്‍ട്ടിഫിക്കെറ്റുകളുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇതേ ക്രമത്തില്‍ തുന്നിച്ചേര്‍ത്തയയ്ക്കുക:

1) പ്രായം തെളിയിക്കാന്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കെറ്റ്. 2) യോഗ്യത തെളിയിക്കുന്ന എസ്എസ്എല്‍സി സര്‍ട്ടിഫിക്കെറ്റ് (മാര്‍ക്ക് ഷീറ്റ് ഉള്‍പ്പെടെ). 3) എന്‍സിസി/സ്പോര്‍ട്സ് സര്‍ട്ടിഫിക്കെറ്റുകള്‍. 4) അധിവാസ സര്‍ട്ടിഫിക്കെറ്റ്. 5) സ്വന്തം വിലാസമെഴുതി

22 x 10 സെ.മീ. വലിപ്പമുള്ള രണ്ടു കവര്‍. ഒരു കവറില്‍ 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണം. 6) അപേക്ഷാഫോമിലും ഐഡന്‍റിഫിക്കേഷന്‍ ഫോമിലും ഒട്ടിച്ചതു കൂടാതെ പുതുതായി എടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടൊയുടെ (കംപ്യൂട്ടര്‍ ജനറേറ്റഡ്/ ഡിജിറ്റല്‍ ഫോട്ടൊ സ്വീകരിക്കില്ല.) ഒരു കോപ്പി അപേക്ഷയോടൊപ്പം അയയ്ക്കുക. ഫോട്ടൊയുടെ പശ്ചാത്തലം നീല നിറത്തിലുള്ളതാകണം. ഫോട്ടൊയുടെ മറുവശം പേരെഴുതി ഒപ്പിടുക.

അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്തു ടൈപ്പ് ഒഫ് എന്‍ട്രി, പരീക്ഷാകേന്ദ്രം, പത്താം ക്ലാസില്‍ ലഭിച്ച മാര്‍ക്കിന്‍റെ ശതമാനം എന്നിവ എഴുതണം. ബ്രൗണ്‍ കവറില്‍ അപേക്ഷ അയയ്ക്കുക. സാധാരണ തപാലില്‍ അപേക്ഷ അയച്ചാല്‍ മതി. ഔദ്യോഗിക വിജ്ഞാപനം www.nausena-bharti.nic.in  എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
അപേക്ഷ അയക്കേണ്ട വിലാസം
The Commanding Officer (For Director Music), INS Kunjali, Colaba, Mumbai- 400 005.
Rate This News :
Latest News