Tuesday, May 22, 2012   11:12 PM IST
Vaartha BlogRSS
Loading
ലോകകപ്പ് കിരീടം ഇന്ത്യക്ക്
Published : Saturday, April 02, 2011
|
  
Text Size
മുംബൈ

ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. 121 കോടി ജനങ്ങളുടെ സ്വപ്നസാഫല്യത്തിനു വിജയമുഹൂര്‍ത്തം നല്‍കി ധോണിപ്പട ലോകകിരീടം മുത്തമണിഞ്ഞു. 50 ഓവറില്‍ 274 റണ്‍സ് പടുത്തുയര്‍ത്തിയ ലങ്കയെ 48.2 ഓവറില്‍ 277 റണ്‍സിന് ഇന്ത്യ മറികടന്നു. നായകന്‍ ധോണി കൂറ്റന്‍ സിക്സര്‍ പായിച്ചാണ് ഇന്ത്യന്‍ വിജയം കുറിച്ചത്. ഇന്ത്യയുടെ രണ്ടാമത്തെ ലോകകിരീടമാണിത്. 1983ലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടിയത്.

വികാരനിര്‍ഭരമായ നിമിഷങ്ങളാണു മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്നത്. തുടക്കത്തില്‍ സച്ചിന്‍റെയും സേവാഗിന്‍റെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ പതറാതെ മുന്നേറുകയായിരുന്നു. ഗംഭീറിന്‍റെയും ധോണിയുടെയും കൂട്ടുകെട്ടാണ് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്. ലോകകപ്പില്‍ ഒരു കളിയിലും തിളങ്ങാതിരുന്ന ധോണി ഫോം വീണ്ടെടുത്തു മടങ്ങി വരുന്നതാണ് ഇന്നു കണ്ടത്. കൊഹ് ലിയും യുവരാജ് സിങ്ങും ഇന്ത്യക്കു മികച്ച മുന്നേറ്റം നല്‍കി. ധോണി ((91), ഗൗതം ഗംഭീര്‍ (97), യുവരാജ് സിങ് (21), വിരാട് കൊഹ് ലി (35), സച്ചിന്‍ (18), സേവാഗ് (0) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സംഭാവന.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണു 274 റണ്‍സെടുത്തത്. മഹേല ജയവര്‍ധനയുടെ (103 നോട്ട് ഔട്ട്) സെഞ്ചുറിയാണു ലങ്കന്‍ സ്കോര്‍ ഉയര്‍ത്തിയത്. 84 പന്തില്‍ നിന്നാണു ജയവര്‍ധന നൂറു തികച്ചത്. ദില്‍ഷന്‍ (33), കുലശേഖര (32), സമരവീര (21), പെരേര (22 നോട്ട് ഔട്ട്) ഉപുല്‍ തരംഗ (2), കപുകേതര (4) എന്നിങ്ങനെയാണു മറ്റു ലങ്കന്‍ താരങ്ങളുടെ സംഭാവന. ഇന്ത്യക്കു വേണ്ടി സഹീര്‍ ഖാനും യുവരാജ് സിങ്ങും രണ്ടു വിക്കറ്റ് വീതവും ഹര്‍ഭജന്‍ സിങ് ഒരു വിക്കറ്റും വീഴ്ത്തി.

ലോകകപ്പില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ഇന്ത്യ കിരീടം നേടിയത്. ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെയും പാക്കിസ്ഥാനെയും തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
Rate This News :
Latest News